ചെറിയ ആടലോടകം
ചെറിയ ആടലോടകം എന്നത് അക്കാന്തേസീ എന്ന സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഔഷധസസ്യമാണ് (ശാസ്ത്രീയ നാമം: Justicia beddomei (C.B.Clarke) Bennet,[1], ബസിയോണിം (Basionym):Adhatoda beddomei C.B.Clarke[2]) ചെറിയ ആടലോടകത്തെ ചിറ്റാടലോടകം എന്നും വിളിക്കാറുണ്ട്.[3]തെക്കുപടിഞ്ഞാറൻ പശ്ചിമഘട്ടമേഖലകളിൽ കാണപ്പെടുന്ന അപൂർവ്വമായ ഒരു തദ്ദേശീയ സസ്യമാണിത്. വരണ്ട ഇലപൊഴിയും കാടുകളിൽ (Dry Deciduous Forests) ഇവ കാണാം. [3] കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ചെറിയ ആടലോടകം കൂടുതൽ കാണപ്പെടുന്നത്.[4] തമിഴ്നാട്ടിലെ വാൽപ്പാറ, കോയമ്പത്തൂർ ജില്ലയിലെ അക്കാമല, കന്യാകുമാരി ജില്ലയിലെ മഹേന്ദ്രഗിരി എന്നിവിടങ്ങളിലും ഈ സസ്യം കാണപ്പെടുന്നുണ്ട്. [5]സെപ്റ്റംബർ-നവംബർ മാസങ്ങളിലാണ് പുക്കളുണ്ടാകുന്നത്.[4] അമിതചൂഷണം ഈ സസ്യത്തെ വംശനാശത്തിന്റെ വക്കിലേക്കെത്തിച്ചിട്ടുണ്ട്. അതിനാൽത്തന്നെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ഈ സസ്യത്തിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്.
ചെറിയ ആടലോടകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. beddomei
|
Binomial name | |
Justicia beddomei | |
Synonyms | |
|
രൂപവിവരണം
തിരുത്തുകഇത് ഒരു കുറ്റിച്ചെടിയാണ്. ഇലകളിൽ ഏകദേശം 8 ജോഡി പ്രധാനഞരമ്പുകളാണ് കാണപ്പെടുന്നത്. അകന്നകന്നാണ് കാണപ്പെടുന്ന ഇവയ്ക്ക് 6 ഇഞ്ച് നീളം വരെ വയ്ക്കാം.[6] ചെറിയ ഇലകളും പൂക്കളുമാണിവയ്ക്കുള്ളത്. ഇലകൾ അഭിന്യാസ (opposite phyllotaxis) രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. [3] പൂവിൽ രണ്ട് കേസരങ്ങളുണ്ട് (Stamens). ഈ കേസരങ്ങൾക്ക് ദ്വികോശപരാഗികളാണുള്ളത് (anthers). ഒന്നോ രണ്ടോ വിത്തുകളോടുകൂടിയ ക്ലാവേറ്റ് ക്യാപ്സൂളാണ് (clavate capsule) ഇതിന്റെ ഫലം.[3] അംഗപ്രജനനത്തിലൂടെയാണ് (Vegetative reproduction) ഇവ പുതിയ തലമുറകളെ സൃഷ്ടിക്കുന്നത്. [6]
ഔഷധഗുണം
തിരുത്തുകആയുർവേദത്തിൽ ചെറിയ ആടലോടകത്തിന്റെ വേര്, ഇലകൾ, പൂക്കൾ എന്നീ ഭാഗങ്ങൾ പല അസുഖങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.[5] A.vasica Nees എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന വലിയ ആടലോടകത്തേക്കാൾ കൂടുതൽ ഔഷധഗുണം ചെറിയ ആടലോടകത്തിനാണെന്നാണ് കരുതപ്പെടുന്നത്. [6]
അവലംബം
തിരുത്തുക- ↑ "Global Plants". JSTOR.
- ↑ "Scientific name of plant". International Plant Names Index.
- ↑ 3.0 3.1 3.2 3.3 "India Biodiversity Portal,Species Page". Retrieved Aug 22, 2021.
- ↑ 4.0 4.1 "Flora of peninsula india". Retrieved Aug 22, 2021.
- ↑ 5.0 5.1 "Plant Details for Adhatoda beddomei C.B.CLARKE". ENVIS Centre on Medicinal Plants. Archived from the original on 2021-08-22. Retrieved 2021-08-22.
- ↑ 6.0 6.1 6.2 "Ex situ conservation strategies for threatened medicinal plant species _ Acorus calamus Linn and Adhatoda beddomei C B Clarke" (PDF). shodhganga@ INFLIBNET. Department of Applied Botany, Kuvempu University. Retrieved 22 August 2021.