ലിൻഡെർണിയേസീ കുടുംബത്തിൽപ്പെട്ട ഒരു ചെറു ഓഷധിയാണ് ചിരവനാക്ക്. (ശാസ്ത്രീയ നാമം: Lindernia ciliata )ഇലകൊഴിയും ഈർപ്പവനങ്ങളിലും സമതലങ്ങളിലെ നനവുള്ള പ്രദേശങ്ങളിലും വളരുന്ന ഈ ചെടി ഏഷ്യയുടെ ഉഷ്ണമേഖലാപ്രദേശങ്ങൾ മുതൽ ആസ്റ്റ്രേലിയ വരെ കാണപ്പെടുന്നു. ഈർപ്പമുള്ള പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഈ ചെടി നിരവധി ദിവസങ്ങൾ വെള്ളത്തിൽ മുങ്ങി നിന്നാലും അതിജീവിക്കാൻ ശേഷിയുള്ളതാണ്. 13 സെ മീ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ തണ്ടുകളില്ലാത്ത ഇലകൾ ദന്തുരവും സമ്മുഖമായി വിന്യസിച്ചവയുമാണ്. പിങ്ക്- നീലകലർന്ന പിങ്ക് നിറത്തിലുള്ള പൂക്കളും ഏതാണ്ട് ത്രികോണാകൃതിയിലുള്ള ഫലങ്ങളിൽ കറുപ്പു നിറമുള്ള വിത്തുകളും ഉണ്ട്.[1][2]

ചിരവനാക്ക്
Lindernia ciliata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Plantae
Order:
Lamiales
Family:
Genus:
Species:
L.ciliata
Binomial name
Lindernia ciliata
  1. "Fringed Lindernia". Retrieved 16 മെയ് 2018. {{cite web}}: Check date values in: |access-date= (help)
  2. "Lindernia ciliata ciliata". India Biodiversity Portal. Retrieved 16 മെയ് 2018. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ചിരവനാക്ക്&oldid=2841419" എന്ന താളിൽനിന്ന് ശേഖരിച്ചത്