ചിന്നത്തമ്പി അണ്ണാവി
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് ഭരണകാലത്ത് രൂപം കൊണ്ട ചവിട്ടുനാടകത്തിന്റെ ആചാര്യനായിരുന്നു വറീച്ചനുണ്ണാവി എന്നും അറിയപ്പെട്ടിരുന്ന ചിന്നതമ്പി അണ്ണാവി. യൂറോപ്യൻ കലാരൂപങ്ങളുടെയും കേരളത്തിലെ പരമ്പരാഗത കലകളുടെയും സമന്വയമായ ചവിട്ടുനാടകം തീരപ്രദേശങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ ചിന്നതമ്പി അണ്ണാവി മുഖ്യ പങ്കുവഹിച്ചു.[1][2]
ജീവിതരേഖ
തിരുത്തുകനിരവധി ഐതിഹ്യങ്ങൾ ചിന്നതമ്പി അണ്ണാവിയെക്കുറിച്ചു നിലവിലുണ്ട്. ഉദ്ദേശം മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പ് തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലെത്തി കൊച്ചി, കൊടുങ്ങല്ലൂർ മുതലായ സ്ഥലങ്ങളിലായി പതിനേഴു വർഷങ്ങളോളം താമസിച്ച് തിരിച്ചു നാട്ടിലേക്കു പോയി എന്നാണ് പ്രചാരത്തിലുള്ള ഒരു ഐതിഹ്യം.[3]ചവിട്ടുനാടകകലയുടെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിയിലെ ഗോതുരുത്തിലെ കടൽവാതുരുത്ത് ഹോളിക്രോസ് ദേവാലയത്തിനു സമീപം അണ്ണാവിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.[4]
കൃതികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.deshabhimani.com/newscontent.php?id=219605
- ↑ "ചവിട്ടുനാടകത്തിന് ഒരു ചരിത്രശില്പം, 2014 ജനുവരി 15-ലെ സത്യദീപം വരികയിലെ ലേഖനം". Archived from the original on 2016-03-04. Retrieved 2014-01-19.
- ↑ ചവിട്ടുനാടകം, സെബീനറാഫി, പ്രണത ബുക്ക്സ് പേജ്111 -13
- ↑ കൊച്ചി ബിനാലെ: 'ചിന്നത്തമ്പി അണ്ണാവി'ക്ക് പുനർജനി[പ്രവർത്തിക്കാത്ത കണ്ണി],മാതൃഭൂമി ദിനപത്രത്തിലെ വാർത്ത