സി.ഡി. ദേശ്‌മുഖ്

ഇന്ത്യൻ റിസർവ് ബേങ്ക് ഗവർണർ ആയ ആദ്യ ഇന്ത്യക്കാരൻ
(ചിന്താമൻ ദ്വാരകനാഥ് ദേശ്മുഖ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരത റിസർവ്വ് ബാങ്കിന്റെ ഭാരതീയനായ ആദ്യത്തെ തലവനും 1950–1956 കാലത്തെ കേന്ദ്ര ധനകാര്യ മന്ത്രിയുമായ സി.ഡി. ദേശ് മുഖ്(ചിന്താമൻ ദ്വാരകനാഥ് ദേശ്മുഖ്) മഹാരാഷ്ട്രയിലെ റായ്ഗഡ് ഫോർട്ടിനടുത്ത നാടായിൽ ജനിച്ചു.[2](14 ജനുവരി 1896 – 2 ഒക്ടോ: 1982).കേംബ്രിഡ്ജിലെ ജീസസ് കോളേജിൽ നിന്നും ഉന്നത നിലയിൽ ബിരുദപഠനം പൂർത്തിയാക്കിയ ദേശ്മുഖ് 1918 ൽ ഇൻഡ്യൻ സിവിൽ സർവ്വീസിൽ പ്രവേശിച്ചു.തുടർന്ന് 1939 ൽ റിസർവ്വ് ബാങ്കിലേയ്ക്കു ലൈസൺ ഓഫീസറായി നിയമിയ്ക്കപ്പെട്ടു. ബാങ്കിന്റെ സെക്രട്ടറിയായും,1941 മുതൽ 1943 വരെ ഡപ്യൂട്ടി ഗവർണറായും 1943–50 വരെ റിസർവ്വ് ബാങ്ക് ഗവർണറായും ചുമതല വഹിച്ചു.അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് 1944ൽ നടന്ന ബ്രെട്ടൺവുഡ്സ് സമ്മേളനത്തിലും ദേശ്മുഖ് പങ്കെടുക്കുകയുണ്ടായി.

സി.ഡി. ദേശ് മുഖ്
Minister of Finance
ഓഫീസിൽ
May 29, 1950[1]–1957
പ്രധാനമന്ത്രിJawaharlal Nehru
മുൻഗാമിJohn Mathai
പിൻഗാമിT. T. Krishnamachari
3rd Governor of the Reserve Bank of India
ഓഫീസിൽ
1943–49
മുൻഗാമിJames Braid Taylor
പിൻഗാമിBenegal Rama Rau
വ്യക്തിഗത വിവരങ്ങൾ
ജനനം(1896-01-14)14 ജനുവരി 1896
Nate, Mahad, Raigad, Maharastra
മരണം2 ഒക്ടോബർ 1982(1982-10-02) (പ്രായം 86)
ദേശീയതIndian
അൽമ മേറ്റർUniversity of Cambridge

പ്രധാനബഹുമതികൾ

തിരുത്തുക
  1. റാമോൺ മഗ്സസെ പുരസ്ക്കാരം (1959)[3]
  2. പദ്മവിഭൂഷൺ (1975)
  1. http://photodivision.gov.in/waterMarkdetails.asp?id=14554.jpg
  2. "Chintaman Deshmukh Memorial Lectures". Reserve Bank of India. Archived from the original on 2006-12-30. Retrieved 2006-12-08.
  3. "The Ramon Magsaysay Awardees by Name". The Ramon Magsaysay Foundation. Archived from the original on 2006-11-29. Retrieved 2006-12-08.
"https://ml.wikipedia.org/w/index.php?title=സി.ഡി._ദേശ്‌മുഖ്&oldid=3938121" എന്ന താളിൽനിന്ന് ശേഖരിച്ചത്