ചിക്കൻ നഗ്ഗറ്റ്
എല്ലുകൾ നീക്കം ചെയ്ത കോഴിയിറച്ചിയോ ഇറച്ചി സ്ലറിയോ പ്രത്യേക രൂപത്തിൽ മുറിച്ച്, മാവു പുരട്ടി വറുത്തോ, വേവിച്ചോ ഉണ്ടാക്കുന്ന വിഭവമാണ് ചിക്കൻ നഗ്ഗറ്റ്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിൽ സുലഭമായി ലഭിക്കുന്ന വിഭവമാണിത്. 1950-ൽ റോബർട്ട് സി. ബേക്കർ എന്ന കോർണെൽ യൂണിവേഴ്സിറ്റിയിലെ ഭക്ഷണശാസ്ത്ര പ്രൊഫസറാണ് ചിക്കൻ നഗ്ഗറ്റിന്റെ ഉപജ്ഞാതാവ്.[1] ബേക്കറുടെ കണ്ടുപിടിത്തത്തിന്റെ ഫലമായി ചിക്കൻ നഗ്ഗറ്റ് ഏതു രൂപത്തിലും ഉണ്ടാക്കാനാവുമെന്നായി.
Chicken nugget | |
---|---|
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | United States |
വിഭവം കണ്ടുപിടിച്ച വ്യക്തി: | Robert C. Baker |
വിഭവത്തിന്റെ വിവരണം |
1980-ൽ മെക്-ഡൊണൾഡ്സ് ചിക്കൻ നഗ്ഗറ്റ് മെക്-ഡൊണൾഡ്സിന്റെ മെനുവിൽ സ്ഥാനം പിടിച്ചു. ചില ഫാസ്റ്റ് ഫുഡ് റെസ്റ്ററണ്ടുകളിൽ കോഴിയിറച്ചിക്ക് പകരം പച്ചക്കറികൾ കൊണ്ടുള്ള നഗ്ഗറ്റുകളും ലഭ്യമാണ്. മക്-ഡൊണൾഡ്സ് ബീൻസുകൊണ്ട് നിർമ്മിച്ച വെജിറ്റേറിയൻ ഗാർഡൻ നഗ്ഗറ്റും സ്വീഡിഷ് ഫാസ്റ്റ് ഫുഡ് റെസ്റ്ററന്റായ മാക്സ് ഹാംബർഗറെ വിൽക്കുന്ന ഫളാഫെൽ നഗ്ഗറ്റുകളും പ്രശസ്തമാണ്.
ലോകത്തിലെ ഏറ്റവും വലിയ നഗ്ഗറ്റ് നിർമ്മിച്ചത് എമ്പയർ കോഷറാണ്. ഇതിന് 3.25 ഫീറ്റ് നീളവും 2 ഫീറ്റ് വീതിയും, 23.2 കിലോ ഭാരവുമുണ്ടായിരുന്നു. 2013-ൽ ന്യൂ ജെഴ്സിയിലെ കോഷർഫെസ്റ്റിലാണ് ഈ നഗ്ഗറ്റ് അവതരിപ്പിച്ചത്.