ചികിത്സാക്രമകല്പവല്ലി
കാശിനാഥൻ രചിച്ച ഒരു ആയുർവേദ ഗ്രന്ഥമാണ് ചികിത്സാക്രമകല്പവല്ലി. കരുവ എം. കൃഷ്ണനാശാനാണ് ഇതിന്റെ ഭാഷാവ്യാഖ്യാനം നടത്തിയത്. ഈഗ്രന്ഥത്തിന്റെ പാഠ പരിശോധന നടത്തിയത് ചേപ്പാട്ട് അച്യുത വാരിയരാണ്. സംസ്കൃതത്തിലോ മറ്റ് ഭാഷകളിലോ ഇതിന് വ്യാഖ്യാനമുണ്ടായിട്ടില്ല. എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ് വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിൽ അച്ചടിച്ച് രണ്ടു ഭാഗമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണിത്. [1]
ശുദ്ധമായ മൂല ഗ്രനഥത്തിന്റെ ദൗർലഭ്യവും അപ്രസിദ്ധങ്ങളായ ചില മരുന്നുകളുടെ കാഠിന്യവും ഈ വ്യാഖ്യാനത്തെ ആധികാരികമല്ലാത്താക്കിയോ എന്ന സംശയം അച്യുതവാരിയർ ഉന്നയിക്കുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ ഡോ. ശ്രീകുമാർ എ.ജി (2024). ആധുനികതയുടെ അക്ഷരവടിവുകൾ. കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോപ്പറേറ്റീവ് സ്റ്റോർസ്. p. 206. ISBN 9788196935528.