തിരുവിതാംകൂറിൽ കേന്ദീകരിച്ചു പ്രവർത്തിച്ച ലണ്ടൻ മിഷൻ സംഘത്തിലെ മിഷണറിയും, സാമൂഹിക പരിഷ്കർത്താവുമായിരുന്നു ചാൾസ് മീഡ് (1792-1873).[1] 19-ാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നുരുന്ന അടിമത്തം, ഊഴിയവേല എന്നിവ നിർത്തലാക്കാനും ജാതിഘടനയിൽ താഴെത്തട്ടിലുള്ളവരുടെ സ്വാതന്ത്ര്യത്തിനായും, വസ്ത്രധാരണ സ്വതന്ത്ര്യത്തിനായുമുള്ള പോരാട്ടത്തിൽ ചാൾസ് മീഡ് നിർണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്‌.

ചാൾസ് മീഡ്
Portrait of Revd. Charles Mead, Nevoor, South Travancore (4670579).jpg
ജനനം
ബ്രിസ്റ്റോൾ
മരണം
തിരുവനന്തപുരം
തൊഴിൽഎൽ എം എസ്സ് മിഷണറി,സാമൂഹിക പരിഷ്കർത്താവ്
അറിയപ്പെടുന്നത്കേരളത്തിൽ നിലനിന്നുരുന്ന അടിമത്തം , ഊഴിയവേല എന്നിവ നിർത്തലാക്കാനും ജാതിഘടനയിൽ താഴെത്തട്ടിലുള്ളവരുടെ സ്വതത്ര്യത്തിനായും, വസ്ത്രധാരണ സ്വതത്ര്യത്തിനായും ഉള്ള പോരാട്ടത്തിൽ നിർണായകമായ സ്ഥാനം വഹിച്ചു, തിരുവിതാംകൂറിലെ ആദ്യ പ്രസ് നാഗർകോവിലിൽ സ്ഥാപിച്ചു

ജനനം, ബാല്യം തിരുത്തുക

ഇംഗ്ലണ്ടിലെ ബ്രിസ്ടോളിൽ 1792-ൽ ജനിച്ചു. ഗ്രാമർ സ്കൂൾ പഠനത്തിനു ശേഷം ലണ്ടൻ മിഷൻ സംഘത്തിൽ ചേരുകയും വൈദികവിദ്യാഭാസം പൂർത്തീകരിക്കുകയും ചെയ്തു. 1616-ൽ ഇംഗ്ലണ്ടിലെ ചിച്ചെറെർ ദേവാലയത്തിൽ വച്ചു പൗരോഹിത്യ ശുശ്രൂഷയിലേക്കു പ്രവേശിച്ചു.

ജീവിതവും സാമൂഹിക പ്രവർത്തനവും തിരുത്തുക

1816 ഓഗസ്റ്റ് 28-നാണ് മീഡ് മറ്റു മിഷനറിമാർക്കൊപ്പം ദൗത്യവുമായി മദ്രാസിലെത്തുന്നത്. തിരുവിതാംകൂറിലെ എൽ.എം.എസ്. സ്ഥാപകനായിരുന്ന വില്യം ടോബിയാസ് റിംഗിൾടൗബെ നിർത്തിവെച്ച പ്രവർത്തനങ്ങൾ തുടരാൻ അദ്ദേഹം നിയോഗിക്കപ്പെട്ടു. പെനാംഗിലേക്കുള്ള മിഷനറിമാരെ അനുഗമിച്ച മീഡ് അവിടെനിന്നുള്ള മടക്കയാത്രയിൽ 1818 -ന്റെ തുടക്കത്തിൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. യാത്രാമധ്യേ മീഡിന്റെ പത്നി മരണമടയുകയുണ്ടായി. മയിലാടിയിലെത്തിയ അദ്ദേഹത്തെ പരിവർത്തിതക്രൈസ്തവനും റിംഗിൾടൗബെയുടെ അഭാവത്തിൽ സുവിശേഷവൃത്തിക്ക് നിയോഗിക്കപ്പെട്ടവനുമായ വേദമാണിക്കം സ്വാഗതം ചെയ്തു. സെപ്റ്റംബറിൽ തിരുവിതാംകൂറിലെ മിഷൻ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത മീഡ് റിച്ചാർഡ് നില്ലിനൊപ്പം നാഗർകോവിലിലാണ് താമസമാക്കിയത്. തിരുവിതാംകൂർ ദിവാനായിരുന്ന ജോൺ മൺറോ നാഗർകോവിലുള്ള ബംഗ്ലാവിലേക്ക് റാണിയിൽനിന്ന് കൃഷിഭൂമിയും സഹായധനവും വേതനവും സമ്പാദിച്ചുനൽകി. അതെത്തുടർന്ന് 1819-ൽ അവിടെ ഒരു സെമിനാരി സ്ഥാപിക്കപ്പെട്ടു.

അച്ചുകൂടനിർമ്മാണം തിരുത്തുക

തിരുവിതാംകൂറിലെ ആദ്യ അച്ചടി ശാലയായിരുന്നു എൽ.എം.എസ്. പ്രസ്, നാഗർകോവിൽ. ചാൾസ് മീഡാണ് 1820 ൽ ഈ അച്ചടിശാല സ്ഥാപിക്കുന്നത്. [2] മത സംബന്ധമായ ട്രാക്റ്റുകളും മറ്റുമാണ് ആദ്യ കാലത്ത് അച്ചടിച്ചിരുന്നത്. പിന്നീട് എൽ.എം.എസ് സ്കൂളുകൾക്കാവശ്യമായ പാഠപുസ്തകങ്ങളുടെയും അച്ചടി തുടങ്ങി. ബാലദീപം എന്ന കുട്ടികളുടെ മാസികയും ഇവടെ നിന്ന് പുറത്തിറങ്ങി. ഇതോടനുബന്ധിച്ച് അച്ചടി വിദ്യയും ബൈന്റിംഗും പരിശീലനവും നൽകുന്ന ഒരു സ്ഥാപനവും പ്രവർത്തിച്ചിരുന്നു. ലണ്ടനിലെ റിലിജിയസ് ട്രാക്റ്റ് സൊസൈറ്റിയുടെ വിപുലമായ സഹായത്തോടെ ധാരാളം മത പഠന ഗ്രന്ഥങ്ങൾ അച്ചടിച്ച് വിതരണം ചെയ്തു.[3]

ഒരു തഞ്ചാവൂർ സന്ദർശനത്തിനിടയ്ക്ക് ചാൾസ് മീഡ്, അവിടെ നിന്ന് ഒരു പ്രസ് സംഘടിപ്പിച്ചു. മയിലാടുതുറൈക്കടുത്ത തരംഗംമ്പാടി ഗ്രാമത്തിൽ നിന്ന് അവശ്യ പ്രസ് ജോലികളറിയാവുന്ന ഒരാളെയും കൂട്ടി നാഗർകോവിലിലെ തന്റെ ഭവനത്തിൽ തിരുവിതാംകൂറിലെ ആദ്യ പ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ചു.[4] പ്രസിനാവശ്യമായ പേപ്പറുകൾ ഇംഗ്ലണ്ടിൽ നിന്ന് അഭ്യുദയകാക്ഷികൾ സംഭാവനയായി അയച്ചു കൊടുത്തതായിരുന്നു. പ്രത്യേക ചുങ്കമൊന്നും കൂടാതെ തിരുവിതാംകൂർ ഭരണകൂടം അവ മിഷനറിമാർക്കു നൽകുകയും ചെയ്തു.

1820-ൽ ചാൾസ് മീഡ് നാഗർകോവിലിൽ പ്രസ് സ്ഥാപിച്ചു.[5] തമിഴിലാണ് ഇവിടെ അച്ചടിച്ചിരുന്നത്. ഈ പ്രസിലെ തൊഴിലാളികളെയാണ് സ്വാതി തിരുന്നാളിന്റെ കാലത്ത് തിരുവനന്തപുരത്ത് സർക്കാർ പ്രസ് തുടങ്ങിയപ്പോൾ ഉപയോഗപ്പെടുത്തിയത്.

അവലംബം തിരുത്തുക

  1. Manoharan, Babu. "Milestones of Kanyakumari".
  2. "കേരളത്തിലെ അച്ചടി വിദ്യ". Archived from the original on 2020-09-27.
  3. Richard, Lovett, (1899). The history of the London Missionary Society, 1795-1895. London: London Missionary Society. p. 151.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  4. Hacker, I.H. (1908). A Hundred Years in Travancore. London: H R Allenson Ltd. pp. 40.
  5. "SCHOOL OF DISTANCE EDUCATION" (PDF). UNIVERSITY OF CALICUT. Retrieved 28 നവംബർ 2020.
"https://ml.wikipedia.org/w/index.php?title=ചാൾസ്_മീഡ്&oldid=3779225" എന്ന താളിൽനിന്ന് ശേഖരിച്ചത്