ചാൾസ് ഡെമൂത് അമേരിക്കൻ ചിത്രകാരനായിരുന്നു. 1883 നവംബർ 8-ന് ലങ്കാസ്റ്ററിൽ ജനിച്ചു. ചെറുപ്പം മുതൽ ചിത്രകല സ്വയം പഠിച്ചു. 1905 മുതൽ 13 വരെ പെൻസിൽവാനിയ അക്കാദമി ഒഫ് ഫൈൻ ആർട്ട്സിൽ പഠനം നടത്തി.

ചാൾസ് ഡെമൂത്
Charles Demuth- Self-Portrait, 1907.jpg
Self-Portrait, 1907
ജനനം(1883-11-08)നവംബർ 8, 1883
മരണംഒക്ടോബർ 23, 1935(1935-10-23) (പ്രായം 51)
ദേശീയതAmerican
അറിയപ്പെടുന്നത്Watercolor, Painting
പ്രസ്ഥാനംPrecisionism

ക്യൂബിസ്റ്റു രചനാശൈലിതിരുത്തുക

ഇതിനിടയ്ക്ക് 1907 മുതൽ ഒരു വർഷം യൂറോപ്പ് സന്ദർശിക്കുകയും നിയോ-ഇംപ്രഷനിസ്റ്റുകളുടേയും ക്യൂബിസ്റ്റുകളുടേയും രചനാശൈലി മനസ്സിലാക്കുകയും ചെയ്തു. അമേരിക്കയിൽ ക്യൂബിസ്റ്റ് ശൈലി അവതരിപ്പിച്ചത് ഇദ്ദേഹമാണ്. ഹാഗ് ബ്രെക്കന്റിഡ്ജിൽ നിന്നും നിശ്ചലചിത്രരചന സ്വായത്തമാക്കിയ ഇദ്ദേഹം ആ രംഗത്തും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. പൂക്കളേയും നിശ്ചലജീവിത ദൃശ്യങ്ങളേയും അധികരിച്ചുള്ള ഇദ്ദേഹത്തിന്റെ രചനകൾ ശ്രദ്ധേയങ്ങളാണ്.

ചാൾസ് ഡെമൂത്തിന്റെ രചനകൾതിരുത്തുക

ആദ്യകാലത്ത് ജലച്ചായത്തിലും പിന്നീട് എണ്ണച്ചായത്തിലുമായിരുന്നു ചിത്രങ്ങൾ വരച്ചത്. ചിത്രങ്ങളുടെ തലക്കെട്ടുകളിൽ മിക്കപ്പോഴും വിരുദ്ധോക്തി പ്രയോഗിക്കുക പതിവായിരുന്നു. ഫോർ ടൂ ഫാക്ടറി ചിമ്മിനീസ് ഒരുദാഹരണം. ഇദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാതമായ ചിത്രം ഐ സാ ദ് ഫിഗർ ഫൈവ് ഇൻ ഗോൾഡ് (1928) ആണ്. ബൽസാക്, ഹെൻട്രി ജെയിംസ്, സോള, പോ എന്നിവർക്കുവേണ്ടി ഡെമൂത് വരച്ച ഇല്ലസ്ട്രേഷനുകൾ വിശ്വപ്രസിദ്ധമാണ്. തന്റെ വിരുദ്ധോക്തിപരമായ ജീവിതവീക്ഷണം വെളിപ്പെടുത്തുന്ന ഒരു നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട് അസുരെ അസേർഡ് (1913). 1935 ഒക്ടോബർ 23-ന് ലങ്കാസ്റ്ററിൽ ഇദ്ദേഹം നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെമൂത്, ചാൾസ് (1883 - 1935) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഡെമൂത്&oldid=2435688" എന്ന താളിൽനിന്ന് ശേഖരിച്ചത്