ചാൾസ് ജോസഫ് കാർട്ടർ (ജീവിതകാലം: ജൂൺ 14, 1874 - ഫെബ്രുവരി 13, 1936) കാർട്ടർ ദ ഗ്രേറ്റ് എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ സ്റ്റേജ് മാന്ത്രികനായിരുന്നു.

ചാൾസ് ജോസഫ് കാർട്ടർ
Carter the Great Magician.jpg
ജനനം(1874-06-14)ജൂൺ 14, 1874
മരണംഫെബ്രുവരി 13, 1936(1936-02-13) (പ്രായം 61)
തൊഴിൽമാന്ത്രികൻ
ജീവിതപങ്കാളി(കൾ)Corinne

ജീവിതരേഖതിരുത്തുക

1874 ജൂൺ 14 ന് പെൻ‌സിൽ‌വാനിയയിലെ ന്യൂ കാസിലിൽ ജനിച്ച അദ്ദേഹം ചെറുപ്പം മുതൽക്കുതന്നെ മാന്ത്രികവിദ്യയിൽ അതീവ താൽപര്യമുള്ള വ്യക്തിയായിരുന്നു. ചാൾസ് കാർട്ടറിന്റെ ആദ്യ മാന്ത്രികവേദി ബാൾട്ടിമോറിലെ ഹെർസോഗ് മ്യൂസിയം ആന്റ് പാറ്റ് ഹാരിസൺസ് മസോണിക് ടെമ്പിളിൽ തന്റെ പത്താം വയസിലായിരുന്നു. അവിടെ അദ്ദേഹം "മാസ്റ്റർ ചാൾസ് കാർട്ടർ ദ ഒറിജിനൽ ബോയ് മജീഷ്യൻ" ആയി പ്രത്യക്ഷപ്പെട്ടു.[1] അക്കാലത്ത് അമേരിക്കൻ വേദികളിലെ മാജിക് പ്രകടനങ്ങളുടെ ആധിക്യവും കടുത്ത മത്സരവും കാരണം, കാർട്ടർ തന്റെ ജീവനോപാധി വിദേശത്ത് കണ്ടെത്തുകയും അവിടെ പ്രശസ്തിയോടൊപ്പം കുപ്രസിദ്ധിയും നേടുകയും ചെയ്തു.

അവലംബംതിരുത്തുക

  1. "Who Was Carter the Great? – McMenamins Blog". blog.mcmenamins.com (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-24.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ജോസഫ്_കാർട്ടർ&oldid=3764623" എന്ന താളിൽനിന്ന് ശേഖരിച്ചത്