ചാൾട്ടൺ ദ്വീപ്
ചാൾട്ടൺ ദ്വീപ് കാനഡയിലെ നുനാവടിൽ ക്വിക്കിഖ്റ്റാലുക് പ്രവിശ്യയിൽ ജെയിംസ് ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ജനവാസമില്ലാത്ത ദ്വീപാണ്. റൂപർട്ട് ഉൾക്കടലിന് വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റെ വിസ്തീർണ്ണം 308 ചതുരശ്ര കിലോമീറ്ററാണ് (119 ചതുരശ്ര മൈൽ).[1] ജെയിംസ് ഉൾക്കടലിനു തന്റെ പേര് നൽകിയ തോമസ് ജെയിംസ് 1631 ൽ ഇവിടെ തണുപ്പുകാലം കഴിച്ചുകൂട്ടുകയും ദ്വീപിനു പ്രിൻസ് ചാൾസിന്റെ പേരു നൽകുകയും ചെയ്തു.[2] ഫോർട്ട്-റൂപ്പർട്ടിന്റെ (1668) സ്ഥാപകർ ഈ ദ്വീപ് ദർശിച്ചതായി കാണാം.1674 ൽ ചാൾസ് ബയ്ലി ഏകദേശം ഈ തീരത്ത് എത്തിച്ചേർന്നിരുന്നു.
Geography | |
---|---|
Location | James Bay |
Coordinates | 52°00′N 79°30′W / 52.000°N 79.500°W |
Archipelago | Canadian Arctic Archipelago |
Area | 308 കി.m2 (119 ച മൈ) |
Administration | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
അവലംബം
തിരുത്തുക- ↑ "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.
- ↑ Arthur S. Morton,"A History of the Canadian West",page 34