റൂപർട്ട് ഉൾക്കടൽ കാനഡയിലെ ജെയിംസ് ഉൾക്കടലിൻറെ തെക്ക്-കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ ഉൾക്കടലാണ്. തീരം ക്യൂബെക് പ്രവിശ്യയുടെ ഭാഗമാണെങ്കിലും, ഉൾക്കടലിന്റെ ജലഭാഗം നുനാവട്ട് ടെറിട്ടറിയുടെ അധികാരപരിധിയിലാണ്.[1]

ഭൂമിശാസ്ത്രം തിരുത്തുക

ഈ ഉൾക്കടലിന് 16 കിലോമീറ്റർ വീതിയും 32 കിലോമീറ്റർ നീളവുമുണ്ട്. ജെയിംസ് ഉൾക്കടലിൻറെ ഏറ്റവും വലിയ ശാഖയാണിത്. റൂപർട്ട്, നോട്ടാവേ, ബ്രോഡ്ബാക്ക് നദികൾ ഈ ഉൾക്കടലിലേക്ക് പതിക്കുന്നു.[2] ഉൾക്കടലിന്റെ കിഴക്കൻ തീരത്താണ് വസ്കഗാനിഷ് എന്ന ക്രീ ഗ്രാമം സ്ഥിതിചെയ്യുന്നത്.

അവലംബം തിരുത്തുക

  1. "Place names - Rupert Bay". Geographical Names Board of Canada (in ഇംഗ്ലീഷ്). Government of Canada, Natural Resources Canada, Earth Sciences Sector, Canada Centre for Mapping and Earth Observation. Retrieved 1 August 2017.
  2. Reference number 85909 of the Commission de toponymie du Québec (in French)
"https://ml.wikipedia.org/w/index.php?title=റൂപർട്ട്_ഉൾക്കടൽ&oldid=3725124" എന്ന താളിൽനിന്ന് ശേഖരിച്ചത്