പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാർവാകൻ. കേവല ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. ചാർവാക ദർശനം എന്നാണു ഇതറിയപ്പെടുന്നത്. ലോകായത ദർശനം എന്നും ഇതറിയപ്പെടുന്നു. വേദങ്ങളിലെ ആത്മീയ ചിന്തയെ വിമർ‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു ചാർവാകന്മാർ. ദേബീ പ്രസാദ് ചതോപാധ്യായായുടെ പഠനങ്ങൾ ഈ വിഷയത്തിൽ ശ്രദ്ധേയമണ്.[അവലംബം ആവശ്യമാണ്]

വ്യാസനും ചാർവാകനും തമ്മിൽ ഉള്ള ബന്ധം :

വേദാന്തികളുടെ അടിസ്ഥാന ഗ്രന്ഥങ്ങൾ ഉപനിഷത്തുക്കളും വേദങ്ങളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും ആണെന്ന് അറിയാമല്ലോ. വേദോപനിഷത്തുക്കളുടെ സൃഷ്ടികർത്താക്കളായ ഋഷീശ്വരന്മാരുടെ അറിവുകളിലൂടെ സ്വായത്തമാക്കിയ അറിവുകൾ ആണ് വ്യാസപരമ്പരയിലുള്ള പരാശരമഹർഷിയും മകനായ കൃഷ്ണദ്വൈപായനവ്യാസനും ചേർന്നുണ്ടാക്കിയ പുരാണങ്ങളും ഭഗവദ്ഗീതയും മഹാഭാരതവും.

വ്യാസപരമ്പരയിലെ നിലവിൽ അവസാനത്തെ മഹർഷിയാണ് കൃഷ്ണദ്വൈപായനവ്യാസൻ. അദ്വൈതസിദ്ധാന്തം ഉപനിഷത്തുക്കളുടെ കാലം മുതലേ ഉണ്ടെങ്കിലും വിശിഷ്ട അദ്വൈതത്തിനു ആയിരുന്നു അക്കാലത്തു പ്രാധാന്യം. എന്നാൽ കൃഷ്ണദ്വൈപായന വ്യാസന്റെ കൃതികളിലൂടെ ഒരു ഓർഡർ വച്ചു നോക്കുമ്പോൾ ഒരു ട്രാൻസിഷൻ കാണാം. പുരാണസൃഷ്ടികളിൽ നിന്നും മഹാഭാരതത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ബ്രഹ്മസൂത്രം. ബാദരായണൻ ആണ് ബ്രഹ്മസൂത്രത്തിന്റെ കർത്താവ്‌ എന്നു വേദാന്തികളും ചരിത്രകാരന്മാരും സമ്മതിക്കുന്നു. വ്യാസപരമ്പരയിൽ എവിടെയും പറയുന്നില്ലെങ്കിലും ബാദരായണവ്യാസൻ എന്ന് പറയുന്നതിനെ വേദാന്തികൾ എതിർക്കുന്നില്ല. കൃഷ്ണദ്വൈപായനവ്യാസനെ കുറിച്ച് നിരവധി വിശദീകരണങ്ങൾ ഉണ്ടെങ്കിലും ബാദരായണനെ കുറിച്ച് കൂടുതൽ തെളിവുകൾ ഇല്ല. അദ്വൈതവാദത്തിനെ വിട്ട് മെറ്റീരിയലിസ്റ്റിക്ക് ബൗദ്ധീകനിരീശ്വരവാദത്തിനും ചാർവാകനെ കുറിച്ചും വേദോപനിഷത്തുക്കളുടെ ആദിപൗരുഷത്തെയും അധിദൈവികതയെയും ചോദ്യം ചെയ്തുകൊണ്ട് ആദ്യം എഴുതിയത് കൃഷ്ണദ്വൈപായന വ്യാസൻ ആണ്. 

അന്ന് വരെ വാമൊഴിയിൽ മാത്രം പകർന്നു വന്ന വേദോപനിഷത്തുക്കളെ വരമൊഴിയിലാക്കി (വാമൊഴി മാത്രമേ പാടുള്ളൂ എന്ന അന്ന് വരെ നിലവിൽ ഉണ്ടായിരുന്ന വേദങ്ങളുടെ അധിദൈവികതയുടെ നിയമത്തിനെ എതിർത്തു. ചാർവാകൻ വേദനിഷേധി ആണെന്ന് പറയപ്പെടുന്നത് പുരോഹിതന്മാരാൽ ചമക്കപ്പെട്ട അതിപൗരുഷതയെയും അധിദൈവികതയെയും ചോദ്യചെയ്യപ്പെട്ടതുകൊണ്ടുതന്നെയാണ്. വേദങ്ങളിലെ യാജ്‌ഞികകർമങ്ങൾക്ക് മാത്രം പ്രാമുഖ്യം കൊടുത്തു ദേവീദേവതപ്രീണനങ്ങൾക്കായി കർമ്മകാണ്ഡത്തെ ധനസമ്പാദനത്തിനായി ദുരുപയോഗം ചെയ്തിരുന്ന പുരോഹിതൻമാരെ കണക്കറ്റു വിമർശിച്ചതും ചാർവാകനെ വേദനിഷേധിയാക്കികാണിക്കാൻ പിൽക്കാലത്തു പുരോഹിതന്മാർക്ക് കഴിഞ്ഞു) പകുത്തു എഴുതിയ വ്യക്തിയാണ് കൃഷ്ണദ്വൈപായന വ്യാസൻ.

അതിനായി അദ്ദേഹം ബാദരായണൻ എന്ന പേരിൽ വേദോപനിഷത്തുക്കളുടെ പൂർവ്വമീംമാംസ ഉത്തരമീമാംസ എന്ന തരത്തിൽ ബ്രഹ്മസൂത്രം എഴുതി. കൂടാതെ ചാർവാകൻ എന്ന സൃഷ്ടികഥാപാത്രത്തെ അവതരിപ്പിച്ചു മഹാഭാരത്തിൽ ഭഗവദ്ഗീതയിലും തന്നെ ചേർത്ത് വീണ്ടും ദൈവികതയെ ചോദ്യം ചെയ്തു. ബാദരായണനെ കുറിച്ചും ചാർവാകനെ കുറിച്ചും കൂടുതൽ ആർക്കും അറിയില്ല കാരണം അതിസമർത്ഥമായി കൃഷ്ണദ്വൈപായന വ്യാസൻ തന്നെ എഴുതിയ ബ്രഹ്മാസൂത്രവും, ബൃഹസ്പതിഃ സംഹിതാസൂത്രവും, നല്ലൊരു വഴിത്തിരിവ് ആയ കൃതികൾ ആണ്. കൃഷ്ണദ്വൈപായനവ്യാസമഹർഷിയുടെ അപരനാണ് ചാർവാകനും (ചാർവാകസംഹിത) ബൃഹസ്പതിയും (ബൃഹസ്പതിസൂത്രവും) പിൽക്കാലത്തു വൈദിക പാരമ്പര്യവാദികൾ ഇതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും അതു ശിഷ്യഗണങ്ങളിൽ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി തമസ്കരിക്കപ്പെട്ടു.
പറഞ്ഞുവന്നത് കൃഷ്ണദ്വൈപായന വ്യാസമഹർഷിയുടെ നിരീശ്വരവാദം ആണ്. തെളിവുകൾ പലതു നഷ്ടപ്പെട്ടെങ്കിലും നശിപ്പിക്കപ്പെട്ടെങ്കിലും അതിനെ കുറിച്ച് കൂടുതൽ പഠിച്ചത് ശങ്കാരാചാര്യർ ആയിരുന്നു. ശങ്കരാചാര്യരുടെ കൃതികൾ ഒരു ക്രമത്തിൽ ഇട്ടു നോക്കിയാൽ അറിയാം. കനകധാരാസ്തോത്രം എഴുതിയ ആദിശങ്കരൻ തന്നെയാണ് ദ്വൈതം വിശിഷ്ടാദ്വൈതത്തിലേക്കെത്തി ബ്രഹ്മസൂത്രഭാഷ്യം എഴുതിവെച്ചാവസാനിപ്പിച്ചത്.
ചാർവാകസംഹിത/ബൃഹസ്പതിസൂത്രം ആദിശങ്കാരാചാര്യർക്കു അറിവ് പകർന്നു കൊടുത്തത് ആരാണെന്ന് തെളിവ് കിട്ടിയിട്ടില്ല. ശങ്കരാചാര്യരുടെ ആദ്യഗുരുവായ ആദിഗോവിന്ദഭഗവദ്പാതരുടെ നിർവാണ ശതകം ആണ് ആദ്യമായി ആദിശങ്കരനെ ദ്വൈതവാദത്തിൽ നിന്നും അദ്വൈതത്തിലേക്ക് തിരിച്ചുവിട്ടതും ആദിശങ്കരൻ എന്ന് വിശ്വസിക്കപ്പെടുന്നു. 

ക്രിസ്തുവിനു മുൻപ് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അജിത കേശകംബലി എന്ന് പേരായ തത്ത്വചിന്തകൻ സമാനമായ ചിന്ത സരണികളാൽ ചാർവ്വാകന്റെ മുൻഗാമി ആയി കരുതപ്പെടുന്നു[1][2].

ചാർവാക മഹർഷി എന്നും ചാർവാകനെ വിളിക്കാറുണ്ട് .


അവലംബം തിരുത്തുക

 1. Ramkrishna Bhattacharya (2011), Studies on the Cārvāka/Lokāyata, Anthem Press, ISBN 978-0857284334, pages 26-29
 2. രാമകൃഷ്ണ ഭട്ടാചാര്യ (2012 നവംബർ 14). "ഭാരതത്തിലെ ഭൌതികവാദ ചിന്ത: ഒരു സംക്ഷിപ്ത വീക്ഷണം". ചാർവാകചിന്ത മതേതര മാനവികതയ്ക്കുവേണ്ടി. മനോജ്‌ തൃച്ഛംബരം. Retrieved 2016 സപ്തംബർ 11. {{cite web}}: Check date values in: |access-date= and |date= (help)
"https://ml.wikipedia.org/w/index.php?title=ചാർവാകൻ&oldid=3413600" എന്ന താളിൽനിന്ന് ശേഖരിച്ചത്