ചാർമിനാർ
ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ[2]. 2012-ൽ ഈ സ്മാരകം ലോക ഭൂപടത്തിൽ സ്ഥാനം നേടി. 'ചാർമിനാർ' എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർഥം. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് ഈ സ്മാരകം സ്ഥാപിച്ചത്.[3] പ്ളേഗ് നിർമാജനം ചെയ്തതിൻറെ സ്മരണാർത്തം ആണ് 1591 ൽ ചാർമിനാർ നിർമ്മിച്ചത്.
ചാർമിനാർ چار مینار | |
---|---|
![]() | |
Location | Hyderabad, Telangana, India 17°21′41″N 78°28′28″E / 17.36139°N 78.47444°ECoordinates: 17°21′41″N 78°28′28″E / 17.36139°N 78.47444°E |
Established | 1591 |
Architectural information | |
Style | Islamic Architecture |
Minaret(s) | 4 |
Minaret height | 46 മീറ്റർ (151 അടി)[1] |
ചാർമിനാറിലെ 4 മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിലെ 4 ഖലീഫകളെയാണ് .(ഇസ്ലാം മതത്തിലെ ആദ്യ ഖലീഫ അബൂബക്കർ). സുൽത്താൻ തന്റെ തലസ്ഥാനനഗരി ഗോൾക്കൊണ്ടയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാർമിനാർ നിർമ്മാണം തുടങ്ങിയത്.[4] ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്. ചാർമിനാറിന്റെ ഓരോ വശത്തിനും 20 മീറ്റർ നീളമാണുള്ളത്. മിനാരങ്ങൾക്ക് 48.7 മീറ്റർ നീളമുണ്ട്. മിനാരങ്ങൾക്കുള്ളിൽ 149 പടവുകളുണ്ട്. ഹൈദരാബാദിൽ നഗരത്തിന്റെ മദ്ധ്യഭാഗത്തായി പേർഷ്യൻ നിർമ്മാണ രീതികളുപയോഗിച്ചാണ് സ്മരകം നിർമ്മിച്ചത്.
ചാർമിനാറിനു തറക്കല്ലിടുന്ന വേളയിൽ കുതുബ് ഷാ ഇപ്രകാരം പ്രാർഥിച്ചു - "അള്ളാഹുവേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകൾക്ക് ഈ നഗരം തണലേകണമേ".
ലോക ഭൂപടംതിരുത്തുക
2012 ജനുവരിയിൽ സ്മരകം ലോകഭൂപടത്തിൽ സ്ഥാനം നേടി. ഛായാഗ്രാഹകൻ ഡി. രവീന്ദർ റെഡ്ഡി എടുത്ത ചിത്രമാണ് ഭൂപടത്തിൽ സ്ഥാനം നേടിയത്[5].
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Charminar എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |