ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി

കേരളത്തിലെ ഒരു ഇസ്ലാമിക പരിഷ്കർത്താവും[1][2][3][4] പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകർത്താവുമായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. കേരളത്തിന്റെ സർ സയ്യിദ് എന്ന വിശേഷണം അദ്ദേഹത്തിനുണ്ടായിരുന്നു.[3]

ജീവിതരേഖ

തിരുത്തുക

അദൃശ്ശേരിയിലെ പുരാതനകുടുംബമായ മുത്താട്ട് കാളമൊയ്തീൻ കുട്ടിഹാജിയുടെയും, പണ്ഡിതനും സൂഫി വര്യനുമായ തിരൂരങ്ങാടി ചാലിലകത്ത് ഖുസായി ഹാജിയുടെ മകൾ ഫാത്തിമയുടെയും മകനായി 1867 (ഹി: 1283) ലാണ് കുഞ്ഞഹമ്മദ് ഹാജി ജനിക്കുന്നത്. മാതൃ-പിതൃ വിവാഹ ബന്ധം വേർപെട്ടത് കാരണം അദ്ദേഹം മാതാവിന്റെ വീട്ടിലാണ് വളർന്നത്.

മാതാവിൽ നിന്ന് ഖുർആൻ, തജ്‌വീദ് പഠിച്ച ശേഷം കോഴിക്കോട് ഒരു പ്രാഥമിക സ്‌കൂളിൽ ചേർന്ന് നാലാം ക്ലാസ് വരെ അവിടെ പഠിച്ചു. തുടർന്ന് തന്റെ ദർസീ വിജ്ഞാനത്തിന്റെ തുടക്കമെന്നോണം തന്റെ അമ്മാവനായ ചാലിലകത്ത് അലി ഹസ്സൻ മുസ്‌ലിയാരിൽ നിന്ന് പ്രാഥമിക ഇസ്ലാമിക ഗ്രന്ഥങ്ങൾ പഠിച്ചു. അനന്തരം തിരൂരങ്ങാടി കോടഞ്ചേരി അഹ്മ്മദ് മുസ്‌ലിയാരുടെ ദർസിൽ ചേർന്നു. പിന്നീട് പൊന്നാനിയിൽ ചെന്ന് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. തുടർന്ന് വെല്ലൂർ[5] ബാഖിയാത്ത് സ്വാലിഹാത്ത് അറബി കോളേജിൽ ഉപരിപഠനം . ഒരു വർഷം അവിടെ പഠിച്ച ശേഷം 6 വർഷ കാലം ലത്തീഫിയ്യ കോളേജിൽ പഠനം നടത്തി. സയ്യിദ് മുഹമ്മദ് റുകനുദ്ധീൻ ഖാദിരി, അശൈഖ് മുഹമ്മദ് അബ്ദുൽ ജലീൽ ഫശാവരി, അശൈഖ് മുഹമ്മദ് ഹസ്സൻ രാംപൂരി, അശൈഖ് മുഹമ്മദ് അഫ്ഹാമുല്ലാഹില്ലഖ്‌നവി തുടങ്ങിയവർ ലത്തീഫിയ്യയിലെ അദ്ദേഹത്തിന്റെ ഗുരുക്കന്മാരാണ്.

തിരൂരങ്ങാടി തറമ്മൽ, പുളിക്കൽ, വാഴക്കാട്[5][6] ദാറുൽ ഉലൂം തുടങ്ങിയ സ്ഥലങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു[7]. ദർസ് പഠന രംഗത്ത് ഒരു വിപ്ലവത്തിനാണ് ദാറുൽ ഉലൂം തുടക്കം കുറിച്ചത്. സിലബസ് അടിസ്ഥാനത്തിൽ മതപഠനം ക്രോഡീകരിക്കുകയും ദർസ് രംഗത്തേക്ക് പുതിയ പരിഷ്‌കാരങ്ങൾ എന്നോണം ഫിഖ്ഹ്, ഹദീസ്, തഫ്‌സീർ എന്നിവക്ക് പുറമേ മറ്റു കലകളും ശാസ്ത്രശാഖകളും പാഠ്യപദ്ധതിയിൽ ഉൾപെടുത്തി. ലൈബ്രറി, ഭാഷ പഠന നിഘണ്ടു, പത്രം, വ്യത്യസ്ത ക്ലാസുകളാക്കി വിദ്യാർത്ഥികളെ തരം തിരിക്കൽ, ബെഞ്ച്, ഡെസ്‌ക്, മേശ , ബ്ലാക്ക് ബോർഡ്, രജിസ്റ്റർ, ഗ്ലോബ്, മാപ്പുകൾ എന്നിവ ചാലിലകത്തിന്റെ നൂതന ശൈലിയുടെ ഭാഗമാണ്. ഗണിത ശാസ്ത്രം, തർക്ക ശാസ്ത്രം , ഭൂമി ശാസ്ത്രം , തുടങ്ങി ഒട്ടുമിക്ക ശാസ്ത്ര ശാഖകളിൽ അവഗാഹം നേടിയ കുഞ്ഞഹമ്മദ് ഹാജി നല്ല പ്രഭാഷകനും കൂടിയായിരുന്നു. ബഹുഭാഷ പണ്ഡിതൻ കൂടിയായ അദ്ദേഹം അറബിക്ക് പുറമേ ഉർദു, ഫാരിസി, സംസ്‌കൃതം, തമിഴ്, ഇഗ്ലീഷ് തുടങ്ങിയവ കൈകാര്യം ചെയ്തിരുന്നു. അറബി മലയാളത്തിൽ ഉർദു പഠിപ്പിക്കാൻ ഉതകും രീതിയിൽ ഫലപ്രദമായ കൃതി മുതൽ ഒരുപാട് ഗ്രന്ഥങ്ങൾ രചിച്ചു.

ചെറുശ്ശേരി അഹമ്മദ് കുട്ടി മുസ്‌ലിയാർ, ഖുത്ബി മുഹമ്മദ് മുസ്‌ലിയാർ, കെ പി എ മൊയ്തീൻ കുട്ടി മുസ്‌ലിയാർ പറവണ്ണ, സ്വാതന്ത്ര്യസമര സേനാനിയായ[8] മുസ്‌ലിം[1] പരിഷ്കർത്താക്കളുമായിരുന്ന[9] ഇ.മൊയ്തു മൗലവി, കെ.എം. മൗലവി തുടങ്ങിയവർ ശിഷ്യന്മാരാണ്.[അവലംബം ആവശ്യമാണ്]

  1. 1.0 1.1 Abdul Rehman H. Vakkom Moulavi and the Renaissance Movement among the Muslims. Conclusion: University of Kerala-Shodhganga. p. 257. Retrieved 21 മാർച്ച് 2020.
  2. Muhammed Rafeeq, T. Development of Islamic movement in Kerala in modern times (PDF). Abstract. p. 3. Archived from the original (PDF) on 2020-04-07. Retrieved 14 നവംബർ 2019.
  3. 3.0 3.1 Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 114. Archived from the original (PDF) on 2020-04-22. Retrieved 11 നവംബർ 2019.
  4. Kerala and he felt the need of Arabic- Malayalam reformation to ease the difficulties of students to read books. He began to reform of Arabic–Malayalam script in order to ease the difficulties of his student to read the contemporary subject and to edit some mistakes committed by Sayyid Sanaulla Makti Thangal, who also ventured to such a reform. There were so many people who came forward to reform the Arabic-Malayalam script like Sayyid Sanaulla Makti Thangal (1847–1932), Suleiman Musliyar of Alapuza,Mohammed Abdul Khader Moulavi of Vakkom (1873-1932). But the most considerable and famous reformation in this field belongs to Chalilakath kuunahmed Haji, because all keralites themselves chased and recognized the Chalilakath’s reformation and he was called as reformer of Arabic-Malayalam script. Muhammad Abdul Kareem says that "on Hijra 1137, Chalilakath aimed to reform the latter. He wrote it in book and named it as Thasheel Ul Furooq. This was printed in Malharul Muhimmath on 1312h ..."
  5. 5.0 5.1 Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 115. Archived from the original (PDF) on 2020-04-22. Retrieved 11 നവംബർ 2019.
  6. "The New Indian Express Group Malayalam Vaarika dated Fri, 19 Apr 13". Retrieved 2021-05-18.
  7. സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. Retrieved 28 ഓഗസ്റ്റ് 2019.
  8. Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 127. Archived from the original (PDF) on 2020-04-22. Retrieved 04 ഫെബ്രുവരി 2020. Besides, the political leaders associated with Khilafath Movement in Malabar, like E. Moidu Moulavi, Mohemad Abdurahiman Sahib, K.M. Moulavi and E.K. Moulavi were also active in it. Basically it was an association of the educated Muslim middle class and the enlightened religious leadership of the community and lacked popular support {{cite book}}: Check date values in: |accessdate= (help)
  9. Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 117. Archived from the original (PDF) on 2020-04-22. Retrieved 04 ഫെബ്രുവരി 2020. Among them, the notable were K.M. Maulavi, E.K. Moulavi, Chalilakath Abdurahiman, P.K. Moosa Maulavi, Sulaiman Musliyar, Cherusseri Ahmed Musliyar, E. Moidu Moulavi, P.N. Moulavi and P.P. Unni Moideen Kutty. These were the scholars who spearheaded the Islahi (Reform) movement in Malabar during 1920s and 1930s. {{cite book}}: Check date values in: |accessdate= (help)