ചാലയിൽ മഹാവിഷ്ണു ക്ഷേത്രം
കണ്ണൂർ ജില്ലയിൽ മട്ടന്നൂരിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി കല്ലൂർ എന്ന സ്ഥലത്തായി സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് ചാലയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം [1]. മഹാവിഷ്ണുവിന്റെ നരസിംഹാവതാരത്തിലുള്ള പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. ഹിരണ്യകശിപുവിനെ വധിച്ചതിനുശേഷമുള്ള സൗമ്യ ഭാവത്തിലാണ് ഭഗവാൻ ഇവിടെ ഉള്ളത്. മഹാവിഷ്ണുവിനെ കൂടാതെ പരമശിവന്റെയും വിഗ്നേശ്വരൻന്റെയും ശ്രീ ധർമ്മശാസ്താവിന്റെയും വനശാസ്താവിന്റെയും ബ്രഹ്മരക്ഷസ്സിന്റെയും നാഗത്തിന്റെയും ഭഗവതിയുടെയും ഉപക്ഷേത്രങ്ങളും ഇവിടെയുണ്ട്. രാവിലെ ആറര മുതൽ ഒമ്പതര വരെയും വൈകുന്നേരം അഞ്ചു മണി മുതൽ ഏഴര വരെയും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്. കല്ലൂർ കനാൽ സൈഡിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പ്രകൃതി ഭംഗി കൊണ്ടും ശാന്തമായ അന്തരീക്ഷം കൊണ്ടും സമ്പന്നമാണ്. ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ ഉത്സവം നടക്കാറുള്ളത്. ഇരട്ട തിടമ്പുനൃത്തം ഇവിടത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ്. അടുത്തുള്ള പ്രദേശങ്ങളിലൊക്കെ വെച്ച് ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് എന്നുള്ളതും ചാലയിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന്റെ സവിശേഷതകളിൽ ഒന്നാണ്.