മലയാളനാടക ഗാനരചയിതാവും കവിയും പത്രപ്രവർത്തകനുമായിരുന്നു ചാത്തന്നൂർ മോഹൻ. (2016 ജൂൺ 15)

ചാത്തന്നൂർ മോഹൻ
തൊഴിൽകവി, നാടക ഗാന ഗാനരചയിതാവ്, പത്രപ്രവർത്തകൻ

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിലെ ചാത്തന്നൂർ ജനിച്ചു. പിതാവ് വിശ്വനാഥൻ. മാതാവ് ഭാർഗ്ഗവി. ചാത്തന്നൂർ ഗവ: ഹൈസ്കൂൾ, പുനലൂർ എസ്.എൻ. കോളേജ്, കൊല്ലം ശ്രീനാരായണ കോളേജ്,കൊല്ലം കർമലറാണി ട്രെയിനിംഗ് കോളേജ് എന്നിവയിൽ വിദ്യാഭ്യാസം. മലയാളത്തിൽ ബിരുദാനന്തരബിരുദം, ബി.എഡ്., ജേർണലിസത്തിൽ ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. 1979 മുതൽ അഞ്ചുവർഷം മലയാളനാട് വാരികയിൽ സബ് എഡിറ്റർ ആയിരുന്നു. 1984-ൽ കേരള കൌമുദിയിൽ പത്രപ്രവർത്തകനായി ചേർന്നു. 26 വർഷത്തെ സേവനത്തിനുശേഷം 'കേരള കൗമുദി' ദിനപത്രത്തിൽ നിന്നും സീനിയർ സബ് എഡിറ്റർ ആയി വിരമിച്ചു. അന്ത്യകാലത്ത് കൊല്ലത്ത് കടപ്പാക്കടയിൽ പത്രപ്രവർത്തകനഗറിലെ 'യദുകുല'ത്തിൽ താമസിക്കുകയായിരുന്നു.

2000, 2001 വർഷങ്ങളിൽ മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു[അവലംബം ആവശ്യമാണ്]. കേരള സർവ്വകലാശാലാ യുവജനോത്സവങ്ങളിൽ മികച്ച ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.

ഭാര്യ: ജയകുമാരി. മക്കൾ: പാർവ്വതി, മൈഥിലി, ഡോ: അനന്തുമോഹൻ.

2016 ജൂൺ 15-ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[1]

സംഭാവനകൾ

തിരുത്തുക
  • ശിവകാമി (കവിതകൾ)
  • കടലിരമ്പുന്ന ശംഖ്‌ (കവിതകൾ)
  • ഏകാന്ത പ്രണയത്തിൻറെ നൂറ് വർഷങ്ങൾ (കവിതകൾ)
  • നക്ഷത്രക്കുന്നിലെ നാഗമാണിക്യം (ബാലസാഹിത്യം)[2]
  • കെ.പി. അപ്പനെ കണ്ട് സംസാരിക്കുമ്പോൾ (അഭിമുഖം)
  • കഥകളും കടന്ന് കാക്കനാടൻ (ലേഖനങ്ങൾ)
  • 2011-ൽ അമ്മവാത്സ്യല്യം, ഉണ്ണിയാർച്ച, ഇന്ദ്രനീലം തുടങ്ങിയ നാടകങ്ങളിൽ ഗാനരചന.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • പ്രൊഫഷണൽ നാടക ഗാന രചനക്കുള്ള പുരസ്കാരം (രണ്ടു തവണ;2000 ലും 2001 ലും)[1]
  • ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം [4]
  • കടലിരമ്പുന്ന ശംഖ് എന്ന കവിതാസമാഹാരത്തിന് ഡോ: കെ. ദാമോദരൻ അവാർഡ്
  1. 1.0 1.1 "ചാത്തന്നൂർ മോഹൻ അന്തരിച്ചു". മാധ്യമം. Archived from the original on 2016-06-16. Retrieved 16 ജൂൺ 2016.
  2. "നക്ഷത്രക്കുന്നിലെ നാഗമാണിക്യം". ഇന്ദുലേഖ. Archived from the original on 2013-04-12. Retrieved 2013 ഓഗസ്റ്റ് 14. {{cite web}}: Check date values in: |accessdate= (help)
  3. "പ്രകാശ പൂർണമായ നാടകവർഷം". മെട്രോവാർത്ത. 2012 ജനുവരി 1. Archived from the original on 2013-08-14. Retrieved 2013 ഓഗസ്റ്റ് 14. {{cite news}}: Check date values in: |accessdate= and |date= (help)
  4. "ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം അഞ്ച് പേർക്ക്". മലയാള മനോരമ. 2013 മേയ് 2. Archived from the original on 2013-06-03. Retrieved 2013 ഓഗസ്റ്റ് 14. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ചാത്തന്നൂർ_മോഹൻ&oldid=3832344" എന്ന താളിൽനിന്ന് ശേഖരിച്ചത്