ചവറ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

1962-ൽ പഞ്ചായത്ത് രൂപീകൃതമായ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചവറ ബ്ളോക്ക് പഞ്ചായത്തിൽ തെക്കുംഭാഗം, ചവറ, തേവലക്കര, പന്മന, നീണ്ടകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. ചവറ ഗ്രാമപഞ്ചായത്തിന് 74.9 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

ഭൂമിശാസ്ത്രം

തിരുത്തുക

തീരപ്രദേശമായ ചവറ സാധാരണ തീർപ്രദേശത്ത് കാണപ്പെടുന്ന വിവിധയിനം ഭൂപ്രകൃതികൽ ഉണ്ട്. അവയെ മണൽതിട്ടകൾ, മണൽതിട്ടകൾക്കിടയിലെ സമതലങ്ങൾ, ഉയർന്ന മൺതിട്ടകൾ-അവയ്ക്കിടയിലെ താഴ്ന്ന സമതലങ്ങൾ, തീര സമതലങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. ധാതുമണൽ കൊണ്ട് സമ്പുഷ്ടമായ ചവറയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുൻപു തന്നെ ധാതുമണൽ സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നീണ്ടകര തുറമുഖത്തിന്റെ സാനിധ്യം ഈ ബ്ലോക്കിനെ മത്സ്യബന്ധന മേഖലയിലും സമുദ്രോൽപ്പന്ന കയറ്റുമതിയിലും മുന്നിലെത്തിക്കുന്നു. അതുപോലെ ഇവിടുത്തെ കയർ വ്യവസായ മേഖലയേയും എടുത്തു പറയേണ്ടതുണ്ട്.

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
താലൂക്ക് കരുനാഗപ്പള്ളി
വിസ്തീര്ണ്ണം 74.9 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 152985
പുരുഷന്മാർ 76092
സ്ത്രീകൾ 76893
ജനസാന്ദ്രത 2043
സ്ത്രീ : പുരുഷ അനുപാതം 1011
സാക്ഷരത 93.94%

ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ വിലാസം താഴെക്കൊടുക്കുന്നു.
ചവറ ബ്ലോക്ക് പഞ്ചായത്ത്
ചവറ - 691583
ഫോൺ‍‍‍‍ : 0476 2680292
ഇമെയിൽ : bdochavara@bsnl.in

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/chavarablock Archived 2020-08-03 at the Wayback Machine.
Census data 2001