കഥാപ്രസംഗ കലാകാരനാണ് ചവറ ധനപാലൻ. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം 2020 ൽ ലഭിച്ചു.

ചവറ ധനപാലൻ
ജനനം
ധനപാലൻ

ചവറ, കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽകഥാപ്രസംഗകൻ
അറിയപ്പെടുന്നത്നിഴൽക്കുത്ത്‌

ജീവിതരേഖ തിരുത്തുക

മൃദംഗ വിദ്വാൻ കൊച്ചു ഗോവിന്ദനാശാന്റെ മകനായ ധനപാലൻ ഗുഹാനന്ദപുരം സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകനായിരുന്ന സാംബശിവൻ വേദികളിൽ സഹായിയായി കൂടെ കൂട്ടിയതോടെ കലാരംഗത്തെത്തി. ആദ്യ കഥയായ ബലിക്കല്ല് ഉദ്ഘാടനം ചെയ്തത്‌ സാംബശിവന്റെ ഓര്യാപിതാവ്‌ കൂടിയായ സംസ്കൃത പണ്ഡിതൻ ഓ.നാണു ഉപാധ്യായനാണ്‌. 1963ൽ 25 ആം വയസ്സിൽ സ്വന്തം കഥയുമായി നടയ്ക്കാവ് ക്ഷേത്ര മൈതാനിയിൽ അരങ്ങേറും കുറിച്ചു. മാനിഷാദ, ചമ്പൽക്കാട, പിറക്കാത്ത പെണ്ണ്‌, സ്വർഗരാജ്യം, ഭീഷ്മർ തുടങ്ങി ഒട്ടേറെ കഥകളാണ്‌ അദ്ദേഹം വേദികളിൽ അവതരിപ്പിച്ചിടടുള്ളന്‌, അവസാനമായി രണ്ട്‌ വർഷംമുൻപ്‌ വേദിയിൽ അവതരിപ്പിച്ചത്‌. നിഴൽക്കുത്ത്‌ എന്ന കഥയാണ്‌. [1]

കൌല്ലം പെരിനാട്‌ പനയത്ത് താമസിക്കുന്ന ധനപാലൻ മൃദംഗം, തബല, ക്ലാസിക്കൽ സംഗിതം, കഥാപ്രസംഗം എന്നിവയിൽ പരിശീലനം നൽകി വരുന്നു.[2]

ലക്ഷ്മിക്കുട്ടിയാണ്‌ രാര്യ, ശ്രീകല, ശ്രികുമം ശ്രിലത എന്നിവർ മക്കളാണ്‌,

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം 2020[3]

അവലംബം തിരുത്തുക

  1. https://www.madhyamam.com/kerala/local-news/thrissur/--762494
  2. "സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". മാധ്യമം. 6 February 2020. Archived from the original on 2021-02-08. Retrieved 8 February 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; പിരപ്പൻകോടിനും…". ദേശാഭിമാനി. 6 February 2020. Archived from the original on 2021-02-08. Retrieved 8 February 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ചവറ_ധനപാലൻ&oldid=3970681" എന്ന താളിൽനിന്ന് ശേഖരിച്ചത്