തുണികൾക്കും മറ്റു ഉരുപ്പടികൾക്കും നീലനിറം നല്കാനുപയോഗിക്കുന്ന വസ്തുക്കളെ പോതുവെ നീലം എന്നു പറയുന്നു. ഇവ പല വിധത്തിലുമുണ്ട്.

  • ധാതുക്കളിൽ നിന്ന് (ഉദാഹരണത്തിന് അൾട്രാമറൈൻ , ഈജിപ്ഷ്യൻ ബ്ളൂ, ചൈനീസ് ബ്ളൂ )
  • സസ്യങ്ങളിൽ നിന്ന് (ഉദാഹരണത്തിന് -നീലമരിച്ചെടിയിൽ നിന്നുളള ഇന്ഡിഗോ),
  • കൃത്രിമമായവ (പ്രഷ്യൻ ബ്ളൂ,, അനിലിൻ ബ്ളൂ, കുമാസ്സി ബ്ളൂ )
അൾട്രാമറൈൻ നീലം ലാപ്പിസ് ലസൂലിയിൽ നിന്നും നിർമ്മിച്ചത്

ലാപ്പിസ് ലസൂലി എന്നറിയപ്പെടുന്ന നീലക്കല്ലുകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരുന്ന അൾട്രാമറൈൻ (ultramarine)എന്ന കടും നീല നിറം നവോത്ഥാനകാലത്ത് യുറോപ്പിൽ വളരെ പ്രചാരത്തിലിരുന്നു.. രാസപരമായി വളരെ കുറഞ്ഞ അളവിൽ ഗന്ധകം കലർന്നിട്ടുളള അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയുംസിലിക്കേറ്റാണ് അൾട്രാമറൈൻ (Na8-10Al6Si6O24S2-4). [1].

കൃത്രിമമായി നിർമ്മിച്ച അൾട്രാമറൈൻ , കടുംനീല നിറം

പേരിനു പിന്നിൽ തിരുത്തുക

ലാപ്പിസ് ലസൂലി യുറോപ്പിൽ ലഭ്യമായിരുന്നില്ല. കടലിനപ്പുറത്തുളള ഏഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതിനാലാവണം ഈ പേര് വീണത് എന്ന് പറയപ്പെടുന്നു. [2] ഒരു തൂക്കം കല്ലിൽ നിന്ന് കഷ്ടിച്ച് 3% അൾട്രാമറൈൻ മാത്രമേ കിട്ടിയിരുന്നുളളു എന്നതിനാൽ വിലയിൽ സ്വർണ്ണത്തിനു തുല്യമായിരുന്നു. ഇന്ന്, വിപണിയിൽ സുലഭമായുളള പല കൃത്രിമ നീലവർണ്ണങ്ങളിൽ ഒന്നു മാത്രമാണ് അൾട്രാമറൈൻ.

രസതന്ത്രം രംഗത്ത് തിരുത്തുക

1830കളിൽ ഗിമേറ്റ്, ഗെംലിൻ എന്ന രണ്ടു രസതന്ത്രജ്ഞർ കൃത്രിമ നീലവുമായി രംഗത്തെത്തി. കവോലിൻ എന്ന കളിമണ്ണിനോടൊപ്പം ആവശ്യാനുസരണം സോഡിയെ സൾഫേറ്റും സോഡിയം നൈട്രേറ്റും ഗന്ധകവും, കരിയും കൂട്ടി യോജിപ്പിച്ച് ചൂളക്കു വെച്ചാണ് അൾട്രാമറൈൻ കൃത്രിമമായി ഉണ്ടാക്കുന്നത്. ചേരുവകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിറഭേദങ്ങളും സാധ്യമാണ്.

 
കൃതൃമമായി നിർമ്മിച്ച അൾട്രാമറൈൻ . വയലറ്റ് നിറം

ഉപയോഗമേഖലകൾ തിരുത്തുക

ഉരുപ്പടികൾക്ക് നിറമേകാനും ചായക്കൂട്ടുകളും പെയിന്റുകളും ഉണ്ടാക്കാനും ഉപയോഗിക്കുന്നു. പലപ്പോഴും തൂവെളളത്തുണികളിലും ചുമരുകളിലും കടലാസുകളിലും പ്ളാസ്റ്റിക്കുകളിലും വെട്ടിത്തിളങ്ങുന്ന വെണ്മ നല്കാനായും ( optical brightner) ചേർക്കാറുണ്ട്.[3], [4]

അവലംബം തിരുത്തുക

  1. 1911 Encyclopædia Britannica/Ultramarine
  2. Ultramarine Etymology
  3. "ultramarine". Archived from the original on 2012-10-26. Retrieved 2012-11-01.
  4. "ഉപയോഗമേഖലകൾ". Archived from the original on 2012-12-01. Retrieved 2012-11-01.
"https://ml.wikipedia.org/w/index.php?title=നീലം&oldid=3773849" എന്ന താളിൽനിന്ന് ശേഖരിച്ചത്