കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് ചമ്പക്കര വള്ളംകളി. ഏറണാകുളം ജില്ലയിലെ ചമ്പക്കരക്കായലിൽ വർഷത്തിലൊരിക്കലാണ് ഈ ജലോത്സവം നടക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി എല്ലാ വർഷവും ഈ വള്ളംകളി മത്സരം നടന്നുവരുന്നുണ്ട്. കൊച്ചി കോർപറേഷൻ, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ ചേർന്ന് രൂപീകരിച്ച ജനകീയ കമ്മിറ്റിയാണ് ജലോത്സവം നടത്തുന്നത്. എരൂർ പെരീക്കാട് ബോട്ട്ക്ലബ്ബാണ് പരിപാടിയുടെ സംഘാടകർ.[1].

ചമ്പക്കര വള്ളംകളി. ചുണ്ടൻ വള്ളങ്ങൾ (2012)

മത്സര രീതി

തിരുത്തുക

ചുണ്ടൻ വള്ളങ്ങളും, എ-ഗ്രേഡ്, ബി-ഗ്രേഡ് ഓടിവള്ളങ്ങളുമാണ് മത്സരിക്കുന്നത്. [2] ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്. ടി.കെ.രാമകൃഷ്ണൻ മെമ്മോറിയൽ ട്രോഫി, പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ ട്രോഫി, വിശ്വനാഥൻ മെമ്മോറിയൽ ട്രോഫി, രാജേഷ് മെമ്മോറിയൽ ട്രോഫി എന്നിവയാണ് ഒന്നാമതെത്തുന്ന വള്ളങ്ങൾക്ക് നൽകുന്നത് [1].

ജേതാക്കൾ

തിരുത്തുക

2012 ഓഗസ്റ്റ് 19 ഞായറാഴ്ച്ച നടന്ന ജലോത്സവത്തിൽ തൈക്കൂടം ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ ട്രോഫി കരസ്ഥമാക്കി. എ ഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മൽസരത്തിൽ താന്തോന്നി തുരുത്ത്‌ വി ബി സി ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ താണിയനും ബി ഗ്രേഡ്‌ ഓടിവള്ളങ്ങളുടെ മൽസരത്തിൽ കുറുന്തോട്ട ബോട്ട്‌ ക്ലബിന്റെ ജി ബി.തട്ടകനും ഒന്നാം സ്ഥാനത്തെത്തി[3].

  1. 1.0 1.1 മലയാളം ലൈവ്.കോം Archived 2016-03-05 at the Wayback Machine. ചമ്പക്കര ജലോത്സവം നാളെ
  2. http://www.mathrubhumi.com/ernakulam/news/1780382-local_news-ernakulam-%E0%B4%A4%E0%B5%83%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%A3%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B1.html[പ്രവർത്തിക്കാത്ത കണ്ണി]
  3. http://malayalam.webdunia.com/sports/othersports/news/1208/20/1120820044_1.htm

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചമ്പക്കര_വള്ളംകളി&oldid=4111513" എന്ന താളിൽനിന്ന് ശേഖരിച്ചത്