ചന്ദ്ര-ശങ്കര
ചാവക്കാട് ഓറഞ്ച് ഡ്വാർഫ് (COD), വെസ്റ്റ് കോസ്റ്റ് ടോൾ എന്നീ പരമ്പരാഗത തെങ്ങിനങ്ങളുടെ വർഗസങ്കരണം വഴി വികസിപ്പിച്ചെടുത്ത തെങ്ങിന്റെ വിളവിനമാണു് ചന്ദ്ര-ശങ്കര.
ഈ ഇനം തെങ്ങ് പ്രതിവർഷം ശരാശരി 116 നാളികേരങ്ങൾ വരെ ഉല്പാദിപ്പിക്കുന്നു. തെങ്ങൊന്നിനു് വർഷം ശരാശരി 25 കിലോഗ്രാം കൊപ്ര ലഭ്യമാണു്. ഒരു തേങ്ങയിൽ ശരാശരി 215 ഗ്രാം വരെ കൊപ്ര അടങ്ങിയിരിക്കും. കൊപ്രയുടെ 68% എണ്ണയായി വേർതിരിച്ചെടുക്കാം.[1]
അവലംബം
തിരുത്തുക- ↑ "Knowledge base information on coconut varieties". Retrieved 2018/08/21.
{{cite web}}
: Check date values in:|access-date=
(help)