ചന്ദ്രശേഖര റെഡ്‌ഡി

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

തെലുഗു സാഹിത്യകാരനും അദ്ധ്യാപകനുമാണ് രാച്ചപലം ചന്ദ്രശേഖര റെഡ്‌ഡി(16 ഒക്ടോബർ 1948). മന നവലലു- മന കതനികലു എന്ന സാഹിത്യ നിരൂപണ ഗ്രന്ഥത്തിന്റെ രചനയ്ക്ക് 2014 ൽ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1] പതിമൂന്നോളം നോവലുകളും പതിനൊന്ന് ചെറുകഥൈ സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രശേഖര റെഡ്‌ഡി
ജനനം(1948-10-16)ഒക്ടോബർ 16, 1948
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, തെലുഗു സാഹിത്യകാരൻ

ജീവിതരേഖ തിരുത്തുക

ആന്ധ്രാ പ്രദേശിലെ ചിറ്റൂരിനടുത്ത് ജനിച്ചു. തെലുഗുവിൽഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കടപ്പായിലെ സി.പി.ബ്രൗൺ ലാങ്വേജ് റിസർച്ച് സെന്ററിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകനാണ്. ജന വിജ്ഞാന വേദിക എന്ന സംഘടനയുടെ പ്രസിഡന്റാണ്.[2]

കൃതികൾ തിരുത്തുക

  • ശില്പ പ്രഭാവതി (Silpa Prabhavathi)
  • തെലുഗു കവിത്വം(Telugu Kavitvam)
  • നന്നായാ വൊരവാട്(Nannayya Voravad)
  • ദേവുതെ ബലുദൈതെ(Devude Baludaithe)

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[3]

അവലംബം തിരുത്തുക

  1. http://www.mangalam.com/print-edition/india/263562
  2. http://www.thehindu.com/news/national/andhra-pradesh/sahitya-akademi-awardfor-kadapa-writer/article6708648.ece
  3. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=ചന്ദ്രശേഖര_റെഡ്‌ഡി&oldid=2328197" എന്ന താളിൽനിന്ന് ശേഖരിച്ചത്