ആലപ്പുഴ ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും എറണാകുളം, തൃശൂർ ജില്കളുടെ തെക്കുഭാഗങ്ങളിലും പ്രധാനമായും കാണപ്പെടുന്ന ഒരു മാവിനമാണ് ചന്ദ്രക്കാരൻ മാവ്..

Chandrakaran mango

പ്രത്യേകതകൾ തിരുത്തുക

മാമ്പഴം തീരെ ചെറുതും ഇരുണ്ടതുമാണ്. ഫലം പഴുത്തുകഴിഞ്ഞാലും തൊലിക്ക് വലിയ നിറമാറ്റം ഉണ്ടാകുന്നില്ല. ഹൃദ്യമായ ഗന്ധത്തിനു പുറമേ ചാറുള്ള ഫലമാണിത്. അകക്കാമ്പിനു ചുവപ്പു കലർന്ന മഞ്ഞനിറമാണ്.[1]

അവലംബം തിരുത്തുക

  1. വിത്തറിവ്- കരുതലും ഭാവിയും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2017. p. 83.
"https://ml.wikipedia.org/w/index.php?title=ചന്ദ്രക്കാരൻ_മാവ്&oldid=3589714" എന്ന താളിൽനിന്ന് ശേഖരിച്ചത്