ചന്ദ്രക്കല എസ്. കമ്മത്ത്
മലയാളം നോവലിസ്റ്റും ചെറുകഥാകൃത്തും
മലയാള ഗദ്യ സാഹിത്യകാരിയാണ് ചന്ദ്രക്കല എസ്. കമ്മത്ത്. നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവാണ്. രുഗ്മ എന്ന നോവൽ സിനിമയായിട്ടുണ്ട്. 2014 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ചന്ദ്രക്കല എസ്. കമ്മത്ത് | |
---|---|
ദേശീയത | ഇന്ത്യ |
തൊഴിൽ | സാഹിത്യകാരി |
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിൽ ജനിച്ചു. കൊങ്കിണിയായിരുന്നു മാതൃഭാഷ. വിവാഹനന്തരം കൊല്ലത്തായി താമസം. സർക്കാർ ഹൈസ്ക്കൂൾ അധ്യാപികയായിരുന്നു.
മനോരാജ്യം, കുങ്കുമം, വനിത തുടങ്ങിയ ആനുകാലികങ്ങളിൽ കഥ, നോവൽ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. 1983ൽ വനിതക്കു വേണ്ടി എഴുതിയ 'രുഗ്മ' എന്ന നോവൽ പി.ജി. വിശ്വഭംരൻ സിനിമയാക്കി.[1]
'ഭിക്ഷ' എന്ന നോവൽ 'അക്ഷയപാത്രം' എന്ന പേരിലും 'സപത്നി' എന്ന നോവലും ശ്രീകുമാരൻ തമ്പി സീരിയലാക്കി.[2]
കൃതികൾ
തിരുത്തുക- രുഗ്മ
- ഭിക്ഷ (നോവൽ)
- സപത്നി
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം(2014)[3]
അവലംബം
തിരുത്തുക- ↑ "ചന്ദ്രക്കല എസ്. കമ്മത്ത്". Department of Women and Child Development, Kerala state. Archived from the original on 2022-01-24. Retrieved 2022-01-24.
- ↑ "ഭൂമിയിലെ ചന്ദ്രക്കല". മാതൃഭൂമി. 10 February 2021. Archived from the original on 2021-02-10. Retrieved 11 February 2021.
- ↑ http://www.mangalam.com/print-edition/keralam/411380