ചന്ദനപ്പള്ളി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ, കൊടുമൺ ഗ്രാമപഞ്ചായത്തിൽ അങ്ങാടിയ്ക്കൽ വില്ലേജിൽപെടുന്ന ഒരു ഗ്രാമമാണ് ചന്ദനപ്പള്ളി. ഹിന്ദു, ക്രൈസ്തവവിഭാഗങ്ങളിലുള്ളവരാണ് പ്രദേശവാസികളിൽ അധികവും. ചെന്നീർക്കരസ്വരൂപത്തിൻറെ അതിർത്തിസ്ഥിതിചെയ്തിരുന്ന കോട്ട ഇവിടെയുണ്ട്. 8-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ആശ്ചര്യചൂഢാമണി എന്ന സംസ്കൃതനാടകത്തിൻറെ രചയിതാവായ ശക്തിഭദ്രൻറെ ആരാധനാമൂർത്തിയായിരുന്നു എന്ന് കരുതപ്പെടുന്ന ഐരൂർക്കര ക്ഷേത്രവും, ഗീവറുഗീസ് സഹദായുടെ നാമത്തിലുള്ള ചന്ദനപ്പള്ളി വലിയപള്ളിയും ഉൾപ്പെടുന്ന വിഖ്യാതമായ പുണ്യസ്ഥാനമാണ് ചന്ദനപ്പള്ളി. സംസ്കൃതപണ്ഡിതനും, ജ്യോതിഷപണ്ഡിതനുമായിരുന്ന അഡ്വ. എസ്.അയ്യാക്കുട്ടി, ഡോ.സാമുവൽ ചന്ദനപ്പള്ളി തുടങ്ങിയ പ്രഗൽഭരായ വ്യക്തിത്വങ്ങൾ ഇവിടെ ജീവിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=ചന്ദനപ്പള്ളി&oldid=3333898" എന്ന താളിൽനിന്ന് ശേഖരിച്ചത്