ചനി തോടി തേവേ
ത്യാഗരാജസ്വാമികൾ ഹരികാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചനി തോഡി തേവേ ഓ മനസാ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ചനി തോഡി തേവേ ഓ മനസാ | മനസേ, പോയി എന്റെ ദേവനെ കൊണ്ടുവരൂ |
അനുപല്ലവി | കനികരമുതോ കനി കരമിഡി ചിര കാലമു സുഖമനുഭവിമ്പ വേഗമേ |
അങ്ങനെയായാൽ അദ്ദേഹത്തിന്റെ കയ്യും പിടിച്ചുകൊണ്ടിരുന്ന് എനിക്കു ചിരകാലം സുഖമനുഭവിക്കാനാവും |
ചരണം | പതിതുല ബ്രോചേ പട്ടാധികാരിണി പരമാർത്ഥ മത വസിഷ്ഠാനുസാരിണി ദ്യുതി നിർജിത ശത ശംബരാരിനി ധുരീണ ത്യാഗരാജ ഹൃച്ചാരിണി |
മനസേ പതിതരെ രക്ഷിക്കുന്നവനെ കൊണ്ടുവരൂ സത്യമായ അറിവിനെ പിന്തുടരുന്ന വസിഷ്ഠനോട് ചേർന്നുനിൽക്കുന്നവനെ കൊണ്ടുവരൂ ശംബാരന്റെ ശത്രുവായ നൂറു കാമദേവന്റെ തിളക്കമുള്ള ദേവനെ കൊണ്ടുവരൂ അദ്ദേഹത്തിന്റെ സേവകനായ ത്യാഗരാജന്റെ ഹൃദയത്തിൽ വസിക്കുന്നവനെ കൊണ്ടുവരൂ |