ചട്ടുകം
അടുക്കളയിൽ പാചകത്തിന് ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചട്ടുകം. ദോശ, ചപ്പാത്തി എന്നിങ്ങനെ പരന്ന ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുമ്പോൾ അവ മറിച്ചിടാനാണ് ചട്ടുകം കൂടുതലായി ഉപയോഗിക്കുന്നത്. പായസം പോലെയുള്ള ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുമ്പോൾ അവ ഉരുളിക്കടിയിൽ കരിഞ്ഞുപിടിക്കാതിരിക്കാൻ ഇളക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. പൊതുവേ ഒരറ്റം പരന്നിട്ട് മറുഭാഗത്ത് ഒരു നീളൻ പിടിയുമാണ് ചട്ടുകത്തിന്റെ ആകൃതി. മരം കൊണ്ടും ലോഹം കൊണ്ടുമുള്ള ചട്ടകങ്ങൾ കണ്ടുവരുന്നു.