കണ്ണൂർ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടക്കാറുള്ള പണം വച്ചുള്ള ഒരു കളിയാണ് ചട്ടിക്കളി

കളിയുടെ രീതി തിരുത്തുക

പോലീസ് ആക്റ്റ് പ്രകാരം നിരോധിക്കപ്പെട്ട കളിയാണെങ്കിലും [അവലംബം ആവശ്യമാണ്] തെയ്യം,കളിയാട്ടം,മറത്തുകളി ,തുടങ്ങിയ ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം രഹസ്യമായി ചട്ടികളി നടക്കാറുണ്ടായിരുന്നു. അമ്പലങ്ങളോടനുബന്ധിച്ച ചന്തകൾ ഉത്സവങ്ങൾക്ക് ലേലം നടത്തുന്ന അവസരങ്ങളിൽ ചട്ടികളിയുടെ അവകാശവും ലേലത്തിൽ ഉൾപ്പെടുത്താറുണ്ട്. തണ്ടും കൈയൂക്കും ഉള്ള മൂന്നോ നാലോ പേർ ചേർന്നതായിരിക്കും ചട്ടിക്കളി നടത്തിപ്പു സംഘം. ഇത്തരത്തിലുള്ള നിരവധി സംഘങ്ങൾ ചിലപ്പോൾ ഉണ്ടാവാറുണ്ട്. ചട്ടിക്കളിയുടെ അവസാനം അടിപിടിയിലാണു അവസാനിക്കാറ്.

ആറു കളങ്ങൾ വിവിധ നിറങ്ങളിൽ അടയാളപ്പെടുത്തിയ വലിയ ഉറുമാൽ നിലത്ത് വിരിക്കും. ഒന്നു മുതൽ ആറു വരെ നമ്പറുകൾ കളത്തിൽ ഒരോന്നിലും ആയി വരച്ചു ചേർത്തിരിക്കും. ചിലപ്പോൾ നമ്പറുകൾക്ക് പകരം ശീട്ടുകളിലെ ആഡ്യൻ, ഡയമണ്ട്, ക്ലാവർ , ഇസ്പേട്, ചന്ദ്രൻ,നക്ഷത്രം എന്നീ ചിഹ്നങ്ങളും ഉപയോഗിക്കാറുണ്ട്. കളിമണ്ണുകൊണ്ടോ മരം കൊണ്ടോ നിർമ്മിച്ചിരിക്കുന്ന സമചതുരക്കട്ടയുടെ വശങ്ങളിൽ ആറു നമ്പറുകളോ കുത്തുകളൊ ചിഹ്നങ്ങളൊ വരച്ച് ചേർത്തിരിക്കും. ഈ സമചതുരകട്ട ഉണ്ട എന്ന പേരിൽ അറിയപ്പെടുന്നു. കളിക്കാർ ഉരുളിപോലെ വായ വീതിയുള്ള മൺചട്ടി കൈയിൽ കരുതീട്ടുണ്ടാകും. ചതുരക്കട്ട ചട്ടിയിൽ ഇട്ട് ചുഴറ്റി പെട്ടെന്ന് നിശ്ചലമാക്കും.അപ്പോൾ ചതുരക്കട്ടയുടെ ഏതു നമ്പറാണു മുകളിൽ വരിക എന്നു മുങ്കൂട്ടി കാശ് പന്തയം വെച്ച് പ്രവചിക്കുന്നതാണു കളി. പ്രവചനം വായകൊണ്ട് പറയുകയല്ല ചെയ്യേണ്ടത്.

ഉറുമാലിലെ ഉദ്ദേശിക്കുന്ന നമ്പറിൽ, ചിഹ്നത്തിനു മുകളിൽ ഇഷ്ടമുള്ള പണം പന്തയമായി ഇടണം. ഉണ്ട ഉരുട്ടി ചട്ടി നിശ്ചലമാകുമ്പോൾ ഏതു നമ്പറാണോ ചതുരകട്ട കാണിക്കുന്നത് ആ നമ്പറിൽ പണം വെച്ചവർക്കെല്ലാം ചട്ടി ഉടമ നേരത്തെ നിശ്ചയിച്ച പ്രകാരം വെച്ചതിന്റെ നാലോ ആറോ ഇരട്ടി തുക നൽകണം. അല്ലാത്ത കളങ്ങളിൽ വെച്ച പണമെല്ലാം ചട്ടി ഉടമകൾക്കുള്ളതാണ. പണം നഷ്ടപ്പെടാതിരിക്കാനുള്ള സൂത്രങ്ങളെല്ലാം ചട്ടി ഉടമയും കൂട്ടാളികളും ചേർന്ന് ഒപ്പിക്കും. അതിനിടയിൽ വിളക്ക് ഊതലും, പണം വാരലും ,ചട്ടിപൊളിക്കലും കയ്യേറ്റവും ഒക്കെയായി കളി അവസാനം ബഹളത്തിൽ അവസാനിക്കും.

റഫറൻസുകൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചട്ടിക്കളി&oldid=3135854" എന്ന താളിൽനിന്ന് ശേഖരിച്ചത്