എസ്.ബി കോളേജ്, ചങ്ങനാശ്ശേരി

(ചങ്ങനാശേരി എസ്.ബി. കോളജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ വിഖ്യാതമായ കലാലയങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന സെൻറ് ബർക്കുമാൻസ് കോളേജ്. എസ്.ബി കോളേജ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ചങ്ങനാശ്ശേരി അതിരൂപതക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജ് 1922ൽ അന്നത്തെ ബിഷപ്പായിരുന്ന മാർ തോമസ് കുര്യാളശേരിയാണ് സ്ഥാപിച്ചത്.

എസ്.ബി കോളേജ്, ചങ്ങനാശേരി

ഇപ്പോൾ മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എസ്.ബി കോളേജിന് നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ(എൻ.എ.എ.സി) എ പ്ലസ് പദവിയും മികവിനുള്ള യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷന്റെ(യു.ജി.സി) അംഗീകാരവും ലഭിച്ചിട്ടുണ്ട്. 1995-96ലും 1996-97ലും മികച്ച കോളേജിനുള്ള സംസ്ഥാന സർക്കാരിന്റെ ആർ. ശങ്കർ അവാർഡ് നേടി.

         പഠനമികവിന്റെയും പാഠ്യേതര സൗകര്യങ്ങളുടെ മുൻപന്തിയിലും നിൽക്കുന്ന ഈ കലാലയം കേരളത്തിൽ ആദ്യമായി സ്വയംഭരണ പദവിയിലേക്ക് എത്തിയ കോളേജുകളിൽ ഒന്നാണ്. ഇവിടെ ഏകദേശം മൂവായിരത്തിലധികം വിദ്യാർഥികളും എണ്ണൂറോളം ഹോസ്റ്റലേഴ്‌സും ഉണ്ട്. 
        ദൂരദേശങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികളുടെ സൗകര്യാർത്ഥം ഹോസ്റ്റലുകൾ ഇവിടെയുണ്ട്. ആണ്കുട്ടികൾക്കായി 6 ഹോസ്റ്റലുകളും പെണ്കുട്ടികൾക് ഒന്നും വീതം ഹോസ്റ്റലുകൾ ഉണ്ട്. എയ്ഡഡ് മേഖലയിൽ ബിരുദപഠനത്തിന് ആണ്കുട്ടികൾക്ക് മാത്രമാണ് പ്രവേശനം(മലയാള വിഭാഗം ഒഴികെ). അതുകൊണ്ട് തന്നെ എസ് ബി ബോയ്സ് കോളേജ് ആണെന്നൊരു പേരും ഉണ്ട്. എന്നാൽ ബിരുദാനന്തര ബിരുദത്തിനും സെൽഫ് ഫൈനൻസിങ് മേഖലയിലും(UG,PG) എല്ലാവർക്കും പ്രവേശം സാധ്യമാണ്.

സർവകലാശാലാ പരീക്ഷകളിൽ റാങ്കുകൾ നേടുന്നതിനൊപ്പം പാഠ്യേതര മേഖലകളിലും എസ്.ബി കോളേജ് സജീവ സാന്നിധ്യമറിയിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭ്യുദയകാംക്ഷികളും പൂർവവിദ്യാർത്ഥികളും കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകിവരുന്നു.