കംബോഡിയയിലെ ഖമർറുഷ് കൊലക്കളങ്ങളിൽ ഉള്ള ഒരു മരമാണ് ചങ്കിരി മരം അല്ലെങ്കിൽ കൊല്ലുന്നമരം (Chankiri Tree). ഖമർറൂഷിനെതിരെയുള്ള കുറ്റം ആരോപിച്ചിട്ടുള്ള ആൾക്കാരുടെ കുട്ടികളെയും കുഞ്ഞുങ്ങളെയും ഈ മരത്തിൽ അടിച്ച് കൊലപ്പെടുത്തിയിരുന്നു. കുട്ടികൾ വലുതാവുന്ന പക്ഷം അവരുടെ മാതാപിതാക്കന്മാരെ കൊലചെയ്തതിനു പ്രതികാരം ചെയ്യാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.[1] ഇങ്ങനെ ചെയ്യുന്ന അവസരത്തിൽ പട്ടാളക്കാർ പൊട്ടിച്ചിരിക്കുമായിരുന്നു, അല്ലെങ്കിൽ ഈ കുട്ടികളോട് സഹതാപമായിരുന്നു എന്നു കരുതി അവരും ഇരകൾ ആകാനുള്ള സാധ്യത ഉണ്ടായിരുന്നു.[2]

ഒരു ചങ്കിരി മരം. "ഈ മരത്തിൽ അടിച്ചാണ് കൊലയാളികൾ കുട്ടികളെ കൊന്നിരുന്നത്" എന്ന ഫലകം കാണാം
  1. Tyner, James A.; Philo, Chris (2009). War, violence, and population: making the body count. Guilford Press. p. 2. ISBN 978-1-60623-037-4.
  2. Cockerell, Penny (1 May 2005). "Cambodian Shadows". Dart Center for Journalism and Trauma. Retrieved 27 October 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചങ്കിരി_മരം&oldid=2818286" എന്ന താളിൽനിന്ന് ശേഖരിച്ചത്