സി.ബി. കുമാർ
മലയാള സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്നു സി.ബി. കുമാർ എന്ന പേരിലെഴുതിയിരുന്ന ചക്രപാണി ഭാസ്കര കുമാർ (18 ഏപ്രിൽ 1910 - 1 സെപ്റ്റംബർ 1972). കത്തുകൾ ഒരു സാഹിത്യരൂപമെന്ന നിലയിൽ മലയാളത്തിൽ പ്രചരിപ്പിച്ചതും കത്തുകളുടെ ആദ്യ സമാഹാരം മലയാളത്തിൽ രചിച്ചത് ഇദ്ദേഹമാണ്. ലണ്ടൻ കത്തുകൾ എന്ന പേരിൽ 1950 ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ സമാഹാരമാണ് കത്തുകളുടെ സാഹിത്യത്തിൽ മലയാളത്തിൽ ആദ്യത്തെ കൃതി. [1]
സി.ബി. കുമാർ | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 1, 1972 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മലയാള സാഹിത്യകാരനും പത്ര പ്രവർത്തകനും |
ജീവിതപങ്കാളി(കൾ) | കളർകോട് വാരിയത്ത് ശാരദാ ദേവി |
ജീവിതരേഖ
തിരുത്തുകകൊല്ലം, കൊട്ടാരക്കരയ്ക്കു സമീപമുള്ള പവിത്രേശ്വരം ഗ്രാമത്തിൽ ഈശ്വര വാരിയരുടെയും ലക്ഷ്മിക്കുട്ടി വാരസ്യാരുടെയും മകനാണ്. ഈശ്വര വാരിയർ മധുര അമേരിക്കൻ കോളേജിൽ അധ്യാപകനായിരുന്നു. കുട്ടിക്കാലത്തെ മാതാ പിതാക്കൾ മരിച്ചതിനാൽ അച്ഛന്റെ സഹോദരനായിരുന്ന ശങ്കരവാര്യാരുടെ സംരക്ഷണയിലാണ് വളർന്നത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലും തിരുവനന്തപുരം, കൊല്ലം ഹൈസ്ക്കൂളുകളിലുമായിരുന്നു പ്രഥമിക വിദ്യാഭ്യാസം. 1931 ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് (ഓണേഴ്സ്) ബിരുദം നേടി. 1933 ൽ ഉപരിവിദ്യാഭ്യാസത്തിനായി ലണ്ടനിലേക്ക് പോയി. എം.എ, ധനശാസ്ത്രത്തിൽ പി.എച്ച്.ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്.[1] ലണ്ടനിൽ വിദ്യാർത്ഥിയായ കാലം മുതൽ മാതൃഭൂമി ദിനപത്രത്തിൽ 'ലണ്ടൻ കത്ത്' എന്നൊരു പംക്തി കൈകാര്യം ചെയ്തിരുന്നു. മാതൃഭൂമിയുടെ ലണ്ടൻ ലേഖകനായിരുന്നു. 1938 - 43 കാലത്ത് ഹൈദരാബാദ് മിൽ ഉടമസ്ഥ സംഘം സെക്രട്ടറിയായിരുന്നു. ജനീവയിലെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിച്ചു. [2]
ഭാര്യ : കളർകോട് വാരിയത്ത് ശാരദാ ദേവി
കൃതികൾ
തിരുത്തുക- ലണ്ടൻ കത്തുകൾ
- ലണ്ടനിൽ ചില കത്തുകളും സ്മരണകളും
- ചിതറിയ ചിത്രങ്ങൾ
- മങ്ങിയ ചിത്രങ്ങൾ
- സായാഹ്നങ്ങൾ
- ചില പുറം കഥകൾ
- Development of industrial relations in India (1961)
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസാഹിത്യ ചരിത്രം എഴുതപ്പെടാത്ത ഏടുകൾ. നാഷണൽ ബുക്ക് സ്റ്റാൾ. 24.3.2014. p. 205. ISBN 9 780000 194596.
{{cite book}}
:|first=
missing|last=
(help); Check date values in:|date=
(help) - ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 77. ISBN 81-7690-042-7.