ത്യാഗരാജസ്വാമികൾ ഖരഹരപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചക്കനിരാജ. ഖരഹരപ്രിയരാഗത്തിന്റെ സകലസവിശേഷപ്രയോഗങ്ങളും വളരെ വിശദമായി ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു കൃതിയാണിത്.

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ചക്കനിരാജ മാർഗ്ഗമുലുണ്ടഗ
സന്ദുല ദൂരനേല ഓ മനസാ
ഒരു രാജപാതതന്നെ തുറന്നുകിടക്കുമ്പോൾ എന്തിനാണു
മനമേ വീതികുറഞ്ഞപാതയിൽ ചരിക്കുന്നത്?
അനുപല്ലവി ചിക്കനി പാലു മീഗഡയുണ്ടഗ
ചീയനു ഗംഗാസാഗരമേലേ
മാധുര്യം നിറഞ്ഞ പാൽ ലഭ്യമാകുമ്പോൾ ആരെങ്കിലും
എന്തിനാണ് കള്ളിനെപ്പറ്റി ചിന്തിക്കുന്നത്?
ചരണം കണ്ടികി സുന്ദരതരമഗു രൂപമേ
മുക്കണ്ടിനോട ചെലഗേ നാമമേ
ത്യാഗരാജിണ്ടനേ നെലകോന്നാദി ദൈവമേ
യിടുവണ്ടി ശ്രീസാകേത രാമുനി ഭക്തിയനേ
ശിവനടക്കമുള്ളവർ നിത്യേന ജപിക്കുന്ന രാമനാമത്തോടൊപ്പം
ആ സുന്ദരരൂപത്താൽ നിങ്ങളുടെ കണ്ണുകളെ ആനന്ദത്തിൽ
ആറാടിക്കാൻ കഴിയുമ്പോൾ എന്തിനാണ് മോക്ഷത്തിനായി
രാജപാത തിരഞ്ഞെടുക്കാതെ ഇടുങ്ങിയവഴി തേടുന്നത്?

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചക്കനിരാജ&oldid=3531995" എന്ന താളിൽനിന്ന് ശേഖരിച്ചത്