ചംബരാക്
ചംബരാക് (അർമേനിയൻ: Ճամբարակ) അർമേനിയയിലെ ഗെഖാർകുനിക് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. 2011 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 5,850 ആയിരുന്നു.
ചംബരാക് Ճամբարակ | |
---|---|
Coordinates: 40°35′43″N 45°20′51″E / 40.59528°N 45.34750°E | |
Country | Armenia |
Province | Gegharkunik |
Founded | 1830s |
• ആകെ | 6 ച.കി.മീ.(2 ച മൈ) |
• ആകെ | 5,850 |
• ജനസാന്ദ്രത | 980/ച.കി.മീ.(2,500/ച മൈ) |
സമയമേഖല | UTC+4 (AMT) |
ചംബരാക് at GEOnet Names Server |
1835നും 40നും ഇടയിൽ റഷ്യൻ കുടിയേറ്റക്കാരെ അധിവസിപ്പിക്കുന്നതിനായി ഗെറ്റിക്ക് നദിയോരത്ത് മിഖൈലോവ്ക എന്ന പേരിലാണ് ചമ്പരാക് പട്ടണം സ്ഥാപിച്ചത്. കർമിർ ഗ്യൂഖ്, ക്രാസ്നോസ്യേൽസ്ക് എന്നിവയ്ക്ക് അർമേനിയൻ, റഷ്യൻ ഭാഷകളിൽ യഥാക്രമം "റെഡ് വില്ലേജ്" എന്നാണ് അർത്ഥമാക്കുന്നത്. 1920 വരെ മിഖൈലോവ്ക എന്നും 1920 നും 1971 നും ഇടയിൽ കാർമിർ ഗ്യൂഖ് എന്നും 1972 നും 1991 നും ഇടയിൽ ക്രാസ്നോസ്യേൽസ്ക് എന്നുമാണ് ഈ പട്ടണം അറിയപ്പെട്ടിരുന്നത്.
പദോൽപ്പത്തി
തിരുത്തുകചംബരാക് എന്ന വാക്കിന്റെ അർത്ഥം അർമേനിയൻ ഭാഷയിൽ ചെറിയ ക്യാമ്പ് എന്നാണ്. ഒന്നാം നൂറ്റാണ്ടിലെ സെന്റ് ഗ്രിഗോർ പള്ളിയുടെ അവശിഷ്ടങ്ങളും 13-ാം നൂറ്റാണ്ടിലെ നിരവധി ഖച്ച്കാർകളും പട്ടണത്തിൽ നിലനിൽക്കുന്നതിനാൽ, മധ്യകാലഘട്ടത്തിൽ ഇന്നത്തെ പട്ടണത്തിന്റെ സ്ഥാനത്ത് നിലനിന്നിരുന്ന ഒരു പഴയ താമസകേന്ദ്രത്തിൽനിന്നാണ് ഈ പേരുകൾ ഉരുത്തിരിഞ്ഞതെന്ന വിശ്വസിക്കപ്പെടുന്നു.
ചരിത്രം
തിരുത്തുകയഥാർത്ഥത്തിൽ, 1740 നും 1785 നും ഇടയിലുള്ള കാലഘട്ടത്തിൽ റഷ്യൻ സാമ്രാജ്യത്തിലെ സമാറ, സാരടോവ് പ്രദേശങ്ങളിൽ നിന്ന് ഈ പ്രദേശത്തേയ്ക്ക് കുടിയേറിയ റഷ്യൻ മൊലോകാൻ കുടിയേറ്റക്കാരാണ് മിഖൈലോവ്ക ഗ്രാമം ക്രമേണ സ്ഥാപിച്ചത്. പഴയ അർമേനിയൻ വാസസ്ഥലമായ ചംബരാക്ക് നിലനിന്നിരുന്ന സ്ഥലമാണ് ഈ ഗ്രാമത്തിനായി കണ്ടെത്തിയത്. 1920-ൽ അർമേനിയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെടുത്തിയതിനുശേഷം, മിഖൈലോവ്കയെ കാർമിർ ഗ്യുഖ് (റെഡ് വില്ലേജ്) എന്ന് പുനർനാമകരണം ചെയ്തു. 1937 ഡിസംബറിൽ, അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ഒരു ഭരണപരമായ ഡിവിഷനായ ക്രാസ്നോസെൽസ്ക് റയോൺ രൂപീകരിക്കപ്പെടുകയും കാർമിർ ഗ്യൂഖ് ഗ്രാമം അതിന്റെ കേന്ദ്രമായി മാറുകയും ചെയ്തു.
1971-ൽ, വെറിൻ (അപ്പർ), നെർകിൻ (താഴെ) ചംബരാക് എന്നീ സമീപ വാസകേന്ദ്രങ്ങളുടെ ലയനത്തോടെ കാർമിർ ഗ്യൂഗ് വിപുലീകരിക്കപ്പെടുകയും ഒരു നഗര-വിഭാഗം താമസകേന്ദ്രമായി മാറുകയും ചെയ്തു. അടുത്ത വർഷം, ഈ താമസകേന്ദ്രം ഔദ്യോഗികമായി ക്രാസ്നോസെൽസ്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
സോവിയറ്റ് യൂണിയൻ ചിഹ്നഭിന്നമായപ്പോൾ, ക്രാസ്നോസെൽസ്കിലെ മൊലോകൻ-റഷ്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും റഷ്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അവരുടെ ഒഴിഞ്ഞുപോയ വീടുകളിൽ പലതും 1992 ഓഗസ്റ്റ് 8-ന് അസർബൈജാനി സൈന്യം പിടിച്ചടക്കിയതും അസർബൈജാനിനുള്ളിലെ അർമേനിയൻ എക്‌സ്‌ക്ലേവുമായ ആർട്‌സ്‌വാഷെനിൽ നിന്ന് ആഭ്യന്തരമായി കുടിയിറക്കപ്പെട്ട വ്യക്തികൾക്ക് (IDP) നൽകപ്പെട്ടു.[2] അതേ വർഷം, അർമേനിയയുടെ സ്വാതന്ത്ര്യത്തിനുശേഷം, ക്രാസ്നോസെൽസ്ക് ചംബരാക് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ഒരു നഗര സമൂഹമായി (മുനിസിപ്പാലിറ്റി) മാറുകയും ചെയ്തു.
2009-ൽ, ആർട്‌സ്‌വാഷെൻ ഗ്രാമത്തിലെ മുൻ താമസക്കാരും, നിലവിൽ ചംബരാക്കിൽ താമസിക്കുന്നവരുമായവർക്ക് അവരുടെ നഷ്ടപ്പെട്ട സ്വത്തിന് നഷ്ടപരിഹാരമായി അർമേനിയൻ സർക്കാർ ആറ് ബില്യൺ ഡ്രാം വാഗ്ദാനം ചെയ്തു. 2020 ജൂലൈയിൽ, ചംബരാക്ക് അസർബൈജാനുമായുള്ള ഏറ്റുമുട്ടലുകളുടെ ഒരു സ്ഥലമായി മാറി.
സാമ്പത്തികം
തിരുത്തുകചംബാരകിലെ ജനസംഖ്യ പ്രധാനമായും കൃഷിയിലും കന്നുകാലിവളർത്തലിലും ഏർപ്പെട്ടിരിക്കുന്നു. ചീസ് ഉൽപ്പാദനത്തിനുള്ള ചെറുകിട സ്ഥാപനങ്ങൾ ഇവിടെ ഉണ്ടായിരുന്നു. എന്നിരുന്നാലും, 2011-ലെ ഒരു അഭിമുഖത്തിൽ, അർമേനിയനൗ ലേഖകൻ ഗയാനെ മ്‌ക്ർട്ട്‌ച്യാനും മേയറുമായുള്ള അഭിമുഖത്തിൽ അദ്ദേഹം "മണ്ണ് വരണ്ടതായതിനാൽ ഇവിടെ കൃഷി ലാഭകരമല്ല, ഈ പ്രദേശം അപകടസാധ്യതയുള്ളതായി കണക്കാക്കുന്നതിനാൽ ബിസിനസ് നിക്ഷേപങ്ങളില്ല. ഇതിനെ ഒരു അതിർത്തി മേഖല എന്ന് വിളിക്കുന്നു, പക്ഷേ അതിന് പ്രത്യേക പ്രത്യേകാവകാശങ്ങൾ ലഭിക്കുന്നില്ല" എന്ന് പ്രസ്താവിക്കുകയുമുണ്ടായി.[3]
ചിത്രശാല
തിരുത്തുക-
Scenery
-
Beekeeping in the town
-
Chambarak landscape
-
Municipal building in Chambarak
-
Khndzorkut mountain
-
Scenery