ഒരു വസ്തുവിന് അതിന്മേലുളള സമ്മർദ്ദത്തെ എത്രത്തോളം ചെറുക്കാൻ കഴിയും എന്നതിന്റെ അളവാണ് ഘന മാപനാങ്കം (Bulk Modulus, ബൾക്ക് മോഡുലസ്, or ). അനന്തസൂക്ഷ്മമായ മർദ്ദവർദ്ധനവും ആനുപാതികമായി വ്യാപ്തത്തിലുണ്ടാകുന്ന കുറവും തമ്മിലുളള അംശബന്ധമായാണ് ഇതിനെ നിർവ്വചിച്ചിരിക്കുന്നത്.[1] മറ്റു മാപനാങ്കങ്ങൾ വസ്തുവിന്റെ ആതാനത്തിന് വിവിധയിനം പ്രതിബലങ്ങളോടുളള പ്രതികരണത്തെ പ്രതിപാദിക്കുന്നു: അപരൂപണ മാപനാങ്കം (Shear modulus) അപരൂപണത്തോടുളള പ്രതികരണത്തെയും, യംഗ് മാപനാങ്കം രേഖീയ പ്രതിബലത്തോടുളള പ്രതികരണത്തെയും പ്രതിപാദിക്കുന്നു. ദ്രവങ്ങൾക്കുമാത്രമേ ഘന മാപനാങ്കം അർത്ഥവത്താകുകയുളളു. തടി, പേപ്പർ എന്നിവ പോലെ സങ്കീർണമായ അസമദൈശിക (anisotropic) ഖരവസ്തുക്കളെ സംബന്ധിച്ചടത്തോളം, ഈ മൂന്നു മാപനാങ്കങ്ങളും അവയുടെ സ്വഭാവം വർണ്ണിക്കുന്നതിന് പര്യാപ്തമല്ല. അതിന് പൂർണ്ണസാമാന്യ ഹൂക്ക് നിയമത്തെ ആശ്രയിച്ചേ മതിയാകൂ.

  1. "Bulk Elastic Properties". hyperphysics. Georgia State University.
ഏകതാന സമ്മർദ്ദനത്തിന്റെ (uniform compression) ചിത്രണം.
"https://ml.wikipedia.org/w/index.php?title=ഘന_മാപനാങ്കം&oldid=3382834" എന്ന താളിൽനിന്ന് ശേഖരിച്ചത്