ഘണ്ഡശാല, കൃഷ്ണ ജില്ല

ഇന്ത്യയിലെ വില്ലേജുകള്‍

ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയിലെ ഒരു ഗ്രാമമാണ് ഘണ്ഡശാല. ഇത്, മച്ചിലിപട്ടണത്തിൽനിന്നും 21 കിലോമീറ്ററും കൃഷ്ണാ നദിയിൽ നിന്നും 11 കിലോമീറ്ററും അകലെയാണ്. 60 കിലോമീറ്റർ അകലെയുള്ള വിജയവാഡയാണ് ഈ ജില്ലയിലെ ഏറ്റവും വലിയ പട്ടണം. ബുദ്ധമതശേഷിപ്പുകൾക്കു പ്രസിദ്ധമായ സ്ഥലമാണിത്.

Ghantasala

ghantasala
Skyline of Ghantasala
Ghantasala is located in Andhra Pradesh
Ghantasala
Ghantasala
Location in Andhra Pradesh, India
Ghantasala is located in India
Ghantasala
Ghantasala
Ghantasala (India)
Coordinates: 16°10′9.62184″N 80°56′39.3835199880193″E / 16.1693394000°N 80.944273199996672474°E / 16.1693394000; 80.944273199996672474
CountryIndia
StateAndhra Pradesh
DistrictKrishna
വിസ്തീർണ്ണം
 • ആകെ12.21 ച.കി.മീ.(4.71 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ9,248
 • ജനസാന്ദ്രത760/ച.കി.മീ.(2,000/ച മൈ)
Languages
സമയമേഖലUTC+5:30 (IST)
PIN
521133
Telephone code08671
വാഹന റെജിസ്ട്രേഷൻAP 16
Nearest cityMachilipatnam, Gudivada
Ghantasala is one of the Holy relic Buddhist sites of Andhra Pradesh

ചരിത്രം

തിരുത്തുക

ഘണ്ഡശാല ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലയുടെ മണ്ഡൽ ആസ്താനവും പട്ടണവുമാണ്. മച്ചിലിപട്ടണത്തിൽനിന്നും 21 കിലോമീറ്റർ പടിഞ്ഞാറും കൃഷ്ണാ നദിയിൽ നിന്നും 11 കിലോമീറ്റർ  അകലെയുമാണ്.

1870-71ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ബോസ്-വെൽ ആണ് ആദ്യമായി ഘണ്ഡശാലയുടെ ചരിത്രപ്രാധാന്യം ചൂണ്ടിക്കാണിച്ചത്. അലക്സാണ്ടർ റിയ ആണ് ഘണ്ഡശാലയിലെ സ്തൂപം കുഴിച്ചെടുത്തത്. ഇതിനു112 അടി ചുറ്റളവും 23 അടി ഉയരവുമുണ്ട്. 1919-20ൽ കൊത്തിയുണ്ടാക്കിയ ബുദ്ധമതസ്തൂപത്തിന്റെയും പലകകളുടെയും ഭാഗങ്ങൾ കണ്ടെത്തി.[2] ഘണ്ഡശാല ഒരു കാലത്ത് ഇന്തോ-റോമൻ വാണിജ്യകേന്ദ്രവും പ്രധാന മതകേന്ദ്രവുമായിരുന്നു. ബുദ്ധമതപ്രതിമകളും ശില്പങ്ങളും ഹിന്ദുമത രുപങ്ങളും ഈ സ്ഥലത്തിന്റെ പഴയ പ്രതാപം കാണിക്കുന്നു. ബുദ്ധമതസന്യാസി മഠങ്ങളുടെ ചുണ്ണാമ്പുകല്ലുകൊണ്ടുണ്ടാക്കിയ തൂണുകളോടുകൂടിയ ഹാളുകളുടെ അവശിഷ്ടങ്ങൾ (ഇവ രണ്ടും മൂന്നും നൂറ്റാണ്ടുകളിലേതാണ്.) ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവിടെനിന്നും കുഴിച്ചെടുത്ത ബുദ്ധമത മഹാചൈത്യ അല്ലെങ്കിൽ സ്തൂപം തനതായ രുപഘടനയുള്ളതാണ്. മദ്ധ്യത്തിൽ ചതുരക്കട്ടയുടെ ഇഷ്ടികതൂണിൽ രാശിചക്രത്തിലെ 12 രാശികളും ചിത്രീകരിച്ചിരിക്കുന്നു.[3]

ചൈത്യഗൃഹങ്ങളുടെ രൂപഘടന ശതവാഹന സാമ്രാജ്യകാലത്തെ തനതുശൈലിയിൽ ഉള്ള വലിപ്പത്തിലും ആകൃതിയിലുമുള്ളതാണ്. ഈ ഗൃഹസഞ്ചയത്തിൽ ബുദ്ധമതസന്യാസിമാർക്ക് താമസിക്കാനായി പ്രത്യേകം പ്രത്യേകം താമസസ്ഥലം ക്രമീകരിച്ചിരിക്കുന്നു. എല്ലാ ചുമരുകളും ഏറ്റവും മുന്തിയ കുമ്മായം കൊണ്ട് തേച്ചുമിനുക്കിയിരിക്കുന്നു. ചുണ്ണാമ്പുകല്ലുകൊണ്ടു നിർമ്മിക്കപ്പെട്ട ഈ ത്രിമാന കൊത്തുപണിയിൽ സ്തൂപത്തിന്റെ മകുടത്തിൽ രണ്ടു പൂമാല പിടിച്ചയാളുകളും ഒരു ധർമ്മ ചക്രവും മദ്ധ്യഭാഗത്ത് ചെറിയ ഒരു പീഠത്തിൽ ഒരു ചെറിയ സ്തൂപവും കാണാൻ കഴിയും. ഗൗതമബുദ്ധന്റെ ജനനം കാണിക്കുന്ന താമരപ്പൂവ് ഇരിക്കുന്ന ഒരു കുടവും കണ്ടെത്തിയിട്ടുണ്ട്. സ്തൂപത്തിനു മദ്ധ്യഭാഗത്തെ അറയിലേയ്ക്കു കേന്ദ്രീകരിച്ചിരിക്കുന്ന ആന്തരമായ ചക്രം കാണാൻ കഴിയും.

സമ്പദ്‌വ്യവസ്ഥ

തിരുത്തുക

കൈത്തറി വ്യവസായം

ഈ ഗ്രാമത്തിൽ കൈത്തറി വ്യവസായം അവളരെ പുഷ്ടിപ്പെട്ടിട്ടുണ്ട്. മംഗളഗിരി, ഗദ്‌വാൾ കോട്ടൺ സാരികൾ വളരെ പ്രസിദ്ധിയുള്ളതാണ്. ഇവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കപ്പെടുന്നുണ്ട്.[4]

മച്ചിലിപട്ടണം വിജയവാഡയിലേയ്ക്ക് റോഡു വഴിയും റെയിൽവേ വഴിയും ബന്ധിപ്പിച്ചിട്ടുണ്ട്. വിജയവാഡയിൽനിന്നും 20 കിമി അകലെ ഗണ്ണവാരം എന്ന സ്ഥലത്താണ് വിമാനത്താവളമുള്ളത്.

ഇതും കാണൂ

തിരുത്തുക
  • Andhra Vishnu
  • Villages in Ghantasala mandal
  1. 1.0 1.1 "District Census Handbook - Krishna" (PDF). Census of India. p. 16,448. Retrieved 14 February 2016.
  2. South Indian Buddhist Antiquities, A. Rea, 1989, Asian Educational Services, ISBN 81-206-0512-8
  3. Historical Discoveries in Krishna District of Andhra Pradesh of India[പ്രവർത്തിക്കാത്ത കണ്ണി]
  4. Appala Naidu, T (3 April 2013). "Ghantasala weavers now playing major role in weaving exquisite sarees". The Hindu. Ghantasala (Krishna District). Retrieved 17 November 2015.
"https://ml.wikipedia.org/w/index.php?title=ഘണ്ഡശാല,_കൃഷ്ണ_ജില്ല&oldid=3630928" എന്ന താളിൽനിന്ന് ശേഖരിച്ചത്