ഗൺപത്റാവു ദേവ്ജി തപാസെ

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നേതാവുമായിരുന്നു ഗൺപത്റാവു ദേവ്ജി തപാസെ (1908 ഒക്ടോബർ 30-1991 ഒക്ടോബർ 3).

പൂനയിലെ ഫർഗുസൺ കോളേജിലും ലോ കോളേജിലുമായി പഠിക്കുകയുണ്ടായി. 1946 ലും 1952 ലും സത്താറ ജില്ലയിൽ നിന്നും ബോംബെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1962 ഏപ്രിൽ 3 മുതൽ 1968 ഏപ്രിൽ 2 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു[1]. 1977 ഒക്ടോബർ 2 മുതൽ 1980 ഫെബ്രുവരി 27 വരെ ഉത്തർപ്രദേശ് ഗവർണറായിരുന്നു[2]. 28 ഫെബ്രുവരി 1980 മുതൽ 14 ജൂൺ 1984 വരെ ഹരിയാന ഗവർണർ പദവി അലങ്കരിച്ചു.

അവലംബംതിരുത്തുക

  1. "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003" (PDF).
  2. "Shri Ganpat Rao Devji Tapase, Governor of UP". Governor of Uttar Pradesh website. മൂലതാളിൽ നിന്നും 21 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 March 2011.
"https://ml.wikipedia.org/w/index.php?title=ഗൺപത്റാവു_ദേവ്ജി_തപാസെ&oldid=3262815" എന്ന താളിൽനിന്ന് ശേഖരിച്ചത്