ഗ്വാട്ടിമാല സിറ്റി, ഗ്വാട്ടിമാലയുടെ തലസ്ഥാനവും[3] രാജ്യത്തെ ഏറ്റവും വലിയ പട്ടണവുമെന്നതുപോലെ മധ്യ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള പട്ടണവുംകൂടിയാണ്.[4] രാജ്യത്തിന്റെ തെക്ക്-മദ്ധ്യ മേഖലയിലായി സ്ഥിതിചെയ്യുന്ന ഈ പട്ടണം വാലേ ഡി ല എർമിറ്റ (ഇംഗ്ലീഷ്: ഹെർമിറ്റേജ് വാലി) എന്നു പേരുള്ള ഒരു മലയടിവാരത്തോടു ചേർന്നു കാണപ്പെടുന്നു. പട്ടണത്തിലെ ജനസംഖ്യ ഏകദേശം ഒരു 10 ലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. ഗ്വാട്ടിമാല സിറ്റി, ഗ്വാട്ടിമാല മുനിസിപ്പാലിറ്റിയുടേയും ഗ്വാട്ടിമാല ഡിപ്പാർട്ട്‍മെന്റിന്റേയും തലസ്ഥാനംകൂടിയാണ്.

ഗ്വാട്ടിമാല സിറ്റി

Guatemala
City
Nueva Guatemala de la Asunción[1]
Skyline of ഗ്വാട്ടിമാല സിറ്റി
പതാക ഗ്വാട്ടിമാല സിറ്റി
Flag
ഔദ്യോഗിക ചിഹ്നം ഗ്വാട്ടിമാല സിറ്റി
Coat of arms
Motto(s): 
"Todos somos la ciudad" (We are all the city), "Tú eres la ciudad" (You are the city).
ഗ്വാട്ടിമാല സിറ്റി is located in Guatemala
ഗ്വാട്ടിമാല സിറ്റി
ഗ്വാട്ടിമാല സിറ്റി
Location within Guatemala [2]
ഗ്വാട്ടിമാല സിറ്റി is located in North America
ഗ്വാട്ടിമാല സിറ്റി
ഗ്വാട്ടിമാല സിറ്റി
ഗ്വാട്ടിമാല സിറ്റി (North America)
Coordinates: 14°36′48″N 90°32′7″W / 14.61333°N 90.53528°W / 14.61333; -90.53528
CountryGuatemala
DepartmentGuatemala
Established1776
ഭരണസമ്പ്രദായം
 • MayorRicardo Quiñónez Lemus (Unionist)
വിസ്തീർണ്ണം
 • ആകെ692 ച.കി.മീ.(267 ച മൈ)
 • ഭൂമി1,905 ച.കി.മീ.(736 ച മൈ)
 • ജലംച.കി.മീ.(0 ച മൈ)
ഉയരം
1,500 മീ(4,900 അടി)
ജനസംഖ്യ
 (2018)
 • ആകെ1 million
സമയമേഖലUTC-6 (Central America)
ClimateCwb
വെബ്സൈറ്റ്www.muniguate.com

ചരിത്രം

തിരുത്തുക

ഇന്നത്തെ ഗ്വാട്ടിമാല സിറ്റി സ്ഥിതിചെയ്യുന്ന പ്രദേശത്തു മനുഷ്യവാസത്തിനു തുടക്കമിട്ടത് മായന്മാരായിരുന്നു. അവർ കമിനാൽജുയുവിൽ ഒരു നഗരം പണിതുയർത്തി. സ്പാനിഷ് കോളനിവാസികൾ 1775 ൽ ഒരു ചെറിയ പട്ടണവും സ്ഥാപിക്കുകയും ഇത് തലസ്ഥാന നഗരിയായി ഉയർത്തുകയും ചെയ്തു. ഈ കാലയളവിൽ സെൻട്രൽ സ്ക്വയർ, ഭദ്രാസനപ്പള്ളി, റോയൽ പാലസ് എന്നിവ നിർമ്മിക്കപ്പെട്ടു. സ്പെയിനിൽ നിന്ന് മദ്ധ്യ അമേരിക്ക സ്വാതന്ത്ര്യം നേടിയതിനുശേഷം 1821 ൽ ഇത് യുണൈറ്റഡ് പ്രോവിൻസസ് ഓഫ് സെൻട്രൽ അമേരിക്കയുടെ തലസ്ഥാനമായി മാറി.

പത്തൊൻപതാം നൂറ്റാണ്ട് 1850 ലെ സ്മാരകസൗധമായ കരേര തിയേറ്ററിന്റെ നിർമ്മാണത്തിനു സാക്ഷ്യംവഹിക്കുകയും 1890 കളിൽ ഇവിടെ രാഷ്ട്രപതി കൊട്ടാരം പടുത്തുയർത്തപ്പെടുകയും ചെയ്തു. അക്കാലത്ത് പട്ടണം 30 ഡി ജൂനിയോ ബൌലേവാർഡിനും ചുറ്റുവട്ടത്തിലായി വ്യാപിക്കുകയും പുരാതന സൈറ്റിൽ നിന്ന് തദ്ദേശീയ കുടിയേറ്റകേന്ദ്രങ്ങളെ നീക്കുകയും ചെയ്തു. 1917-1918 കാലഘട്ടങ്ങളിലെ ഭൂകമ്പങ്ങൾ നിരവധി ചരിത്ര സ്മാരകങ്ങളെ നശിപ്പിച്ചു. 1930-കളിൽ ഗ്വാട്ടിമാല സ്വേച്ഛാധിപതി ജോർജ് ഉബികോയുടെ ഭരണത്തിനു കീഴിൽ ഒരു ഹിപ്പോഡ്രോമും നിരവധി പുതിയ പൊതു കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടുവെങ്കിലും 1917-18 കാലത്തെ ഭൂകമ്പങ്ങൾക്ക് ശേഷം അടിസ്ഥാനപരമായി ദരിദ്രരായ അയൽപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടർന്നു.

ഗ്വാട്ടിമാല ആഭ്യന്തര യുദ്ധസമയത്ത്, 1980 ലെ സ്പാനിഷ് എംബസിയുടെ കത്തിക്കൽ പോലെയുള്ള അക്രമസംഭവങ്ങൾ അരങ്ങേറുകയും ഇത് പട്ടണത്തിൽ കടുത്ത നാശമുണ്ടാക്കുകയും പട്ടണത്തിലെ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിനു കാരണമാകുകയും ചെയ്തു. 2010 മെയ് മാസത്തിൽ പക്കായാ അഗ്നിപർവ്വതസ്ഫോടനം, രണ്ട് ദിവസങ്ങൾക്ക് ശേഷം അഗത എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് എന്നിവ പട്ടണത്തെ ഗ്രസിച്ചിരുന്നു.

സമകാലികം

തിരുത്തുക

ഗ്വാട്ടിമാല സിറ്റി, ഗ്വാട്ടിമാലയിലെ സാമ്പത്തിക, സർക്കാർ, സാംസ്കാരിക കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നു. പട്ടണം ഗ്വാട്ടിമാലയുടെ പ്രധാന ഗതാഗത ഹബ്ബായി പ്രവർത്തിക്കുന്നതോടൊപ്പം ഒരു അന്താരാഷ്ട്ര വിമാനത്താവളം, ല അറോറ അന്താരാഷ്ട്ര വിമാനത്താവളം പട്ടണത്തെ സേവിക്കുകയും ഗ്വാട്ടിമാലയുടെ പ്രമുഖ ഹൈവേകളുടെ ആരംഭം അല്ലെങ്കിൽ അന്തിമ ബിന്ദുവായി ഇതു നിലകൊള്ളുകയും ചെയ്യുന്നു. പട്ടണം അതിന്റെ ശക്തമായ സമ്പദ്ഘടനയാൽ ഗ്വാട്ടിമാലയുടെ ഉൾനാടൻ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് ഗ്രാമീണ കുടിയേറ്റക്കാരെ ആകർഷിക്കുകയും ഗ്വാട്ടിമാലയിൽ സ്ഥിരതാമസമാക്കാനാഗ്രഹിക്കുന്ന മിക്ക വിദേശ കുടിയേറ്റക്കാരുടെയും പ്രധാന പ്രവേശന കവാടമായി നിലകൊള്ളുകയും ചെയ്യുന്നു.

  1. Municipalidad de Guatemala 2014.
  2. "United Nations "Map"" (PDF).
  3. "Carlos Enrique Valladares Cerezo, "The case of Guatemala City, Guatemala"" (PDF).
  4. "Carlos Enrique Valladares Cerezo, "The case of Guatemala City, Guatemala"" (PDF).
"https://ml.wikipedia.org/w/index.php?title=ഗ്വാട്ടിമാല_സിറ്റി&oldid=3603953" എന്ന താളിൽനിന്ന് ശേഖരിച്ചത്