ഗ്ലോറിയ ഫുവർട്ടിസ്
സ്പാനിഷ് കവയിത്രിയും ബാലസാഹിത്യകാരിയുമായിരുന്നു ഗ്ലോറിയ ഫുവർട്ടിസ്. (1928 ജൂലൈ 28 - 19 നവംബർ 1998- മാഡ്രിഡ്) . സ്പാനിഷ് ആഭ്യന്തരയുദ്ധാനന്തര തലമുറയിലെ പ്രമുഖരായ എഴുത്തുകാരിൽ ഒരാളാണ് ഗ്ലോറിയ. പതിനഞ്ചു കവിതാസമാഹാരങ്ങളും മുപ്പത്തിനാലു ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ച അവർ കുട്ടികളുടെ ടെലിവിഷൻ പരിപാടികളിലും പങ്കെടുത്തിരുന്നു . സ്ത്രീപുരുഷസമത്വം,സമാധാനം, പരിസ്ഥിതിസംരക്ഷണം എന്നീ മേഖലകളിലും സജീവമായിരുന്നു.
ബാലസാഹിത്യം
തിരുത്തുകപതിനാലാം വയസ്സിൽ തന്നെ ആദ്യകവിത പ്രസിദ്ധീകരിച്ചു.[1]1940-നും 1953-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ കുട്ടികളുടെ മാഗസിനുകളായ പെലയോസ്, ചിക്കോസ്, ചിക്കാസ്, ചിക്കിറ്റ്വിട്ടോ, "ഫെല്ലാസ് യെ പെലയോസ്" എന്നിവയിൽ നിരന്തരമായി അവർ എഴുതി. ഇക്കാലത്ത് യുവ വായനക്കാർക്കിടയിൽ അവർ ഏറെ പ്രശസ്തി നേടുകയും ചെയ്തു.
രാഷ്ട്രീയം
തിരുത്തുകസാഹിത്യസംബന്ധമായ പ്രവർത്തനങ്ങൾ കൂടാതെ പൊതുരംഗത്ത് സജീവമായി ഇടപെടുകയും 1936 ൽ പൊട്ടിപ്പുറപ്പെട്ടസ്പാനിഷ് ആഭ്യന്തരയുദ്ധത്തെയും വിയറ്റ്നാമിലെയും കമ്പോഡിയയിലെയും അധിനിവേശങ്ങളേയുംയും ഗ്ലോറിയ പരസ്യമായി എതിർക്കുകയും അപലപിക്കുകയും ചെയ്തിരുന്നു .
അവലംബം
തിരുത്തുക- ↑ De Cascante, Jorge (2017). El libro de Gloria Fuertes. Antología de poemas y vida. Blackie Books. p. 17.