ജനിതക പരിവർത്തനം (Genetic Modification) വരുത്തപ്പെട്ട ആടിന്റെ ക്ലോൺ പതിപ്പാണ് ഗ്ലൂക്ക. ബ്രസീലിലെ ഫോർട്ടലേസ സർവകലാശാലയിലാണ് (University of Fortaleza) ഇതിനായുള്ള ഗവേഷണങ്ങൾ നടന്നത്. മനുഷ്യ ശരീരത്തിൽ കാണപ്പെടുന്ന ഒരുതരം രാസാഗ്നിയായ ഗ്ലൂക്കോ സെറിബ്രോസിഡേസ് (Gluco Cerebrosidase) ഉത്പാദിപ്പിക്കാൻ കഴിയുന്ന ആദ്യത്തെ ആടാണ് ഗ്ലൂക്ക. ആടിന്റെ ജനിതക ഘടനയിൽ മാറ്റം വരുത്തിയാണ് ഇത് സാദ്ധ്യമാക്കിയത്.[1][2]

  1. എൻ.എസ്. അരുൺകുമാർ. "ഗ്ലൂക്ക". കിളിവാതിൽ. ദേശാഭിമാനി. Archived from the original (സപ്ലിമെന്റ്) on 2014-05-02. Retrieved 2 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  2. http://www.medindia.net/news/gluca-milk-cloned-goats-milk-with-enzyme-can-treat-rare-genetic-disorder-134769-1.htm
"https://ml.wikipedia.org/w/index.php?title=ഗ്ലൂക്ക&oldid=3630879" എന്ന താളിൽനിന്ന് ശേഖരിച്ചത്