സസ്യങ്ങളുടെ (സസ്യങ്ങളുടെ ജൈവപിണ്ഡം) യൂണിറ്റ് ഭാരത്തിന് അനുസരിച്ച്, നിർദ്ദിഷ്ട ഗണത്തിലെ (പ്രായം, സ്പീഷീസ്, ഗർഭാവസ്ഥപോലെയുള്ള ശാരീരികാവസ്ഥകൾ) മേയുന്ന മൃഗങ്ങളുടെ എണ്ണമാണ് ഗ്രേസിങ് പ്രെഷർ. പൊതു ഉപയോഗത്തിൽ ഇത് നന്നായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. [1]

നിർവചനം

തിരുത്തുക

ലഭ്യമായ ആഹാരത്തിന്റെ അളവുമായി താരതമ്യപ്പെടുത്തുമ്പോൾ പരിസ്ഥിതിയുടെ ഭാഗമായ സസ്യഭുക്കുകളിൽ നിന്നും ഡെറ്റ്രിറ്റിവോറുകളിൽ നിന്നും ആഹാരത്തിനു വേണ്ടിയുള്ള ആവശ്യകതയാണ് യഥാർഥത്തിൽ ഗ്രേസിങ് പ്രെഷർ. വളർത്തുമൃഗങ്ങളായ ആടുകൾ, കന്നുകാലികൾ; മെരുങ്ങാത്ത മുയലുകൾ പോലുള്ളവ; പ്രാണികൾ, കരണ്ടുതീനികൾ, കംഗാരുക്കൾ, പോത്തുകൾ, അല്ലെങ്കിൽ മൂസ് പോലുള്ള വന്യമൃഗങ്ങളും എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ചില സൂക്ഷ്മാണുക്കൾ പോലും ഇതിൽ ഉൾപ്പെടും. ആഹാരത്തിന്റെ ആവശ്യകതയും അതിന്റെ ലഭ്യതയും തമ്മിലുള്ള അനുപാതമാണ് മൊത്തം മേച്ചിൽ സമ്മർദ്ദം [2] . കന്നുകാലികളിൽ നിന്നും തദ്ദേശീയമോ വന്യമോ ആയ ജീവികളിൽ നിന്നും ആഹാരത്തിനുവേണ്ടിയുള്ള ആവശ്യകത ഉണ്ടാകാം. പ്രത്യേകിച്ചും പുൽമേടുകളിലെ ആവാസവ്യവസ്ഥ വലിയ സസ്യഭോജികളുടെ പുല്ലുമേയലിൽ നിന്നുമാണ് പരിണമിക്കപ്പെട്ടിരിക്കുന്നത്. ഇവയുടെ സാന്നിധ്യത്തിനനുസരിച്ച് അവ ഈ സാഹചര്യത്തോടു നന്നായി ഇണങ്ങിച്ചേർന്നിരിക്കുന്നു.

കന്നുകാലി മേയാനുള്ള സമ്മർദ്ദം

തിരുത്തുക
 
മേയുന്ന ആട്

കന്നുകാലികൾ മൂലമുള്ള ഗ്രേസിങ് പ്രെഷർ തദ്ദേശീയവും വന്യവുമായ മൃഗങ്ങളിൽ നിന്നുള്ളതുമായി താരതമ്യപ്പെടുത്തുമ്പോൾ എളുപ്പത്തിൽ ക്രമീകരിക്കാനും നിയന്ത്രിക്കാനും വളരെ എളുപ്പം കഴിയും. [3]

അവലംബങ്ങൾ

തിരുത്തുക
  1. Hodson, J. (1979). "Nomenclature and definitions in grazing studies". Grass and Forage Science. 34: 11–17. doi:10.1111/j.1365-2494.1979.tb01442.x.
  2. Business Queensland, Queensland Govt (July 2013). "Total grazing pressure". Grazing and Pasture Management. Queensland Govt. Retrieved 15 September 2018. {{cite web}}: |last= has generic name (help)
  3. "Managing Total Grazing Pressure" (PDF). Archived from the original (PDF) on 2016-04-22. Retrieved 2020-09-22.
"https://ml.wikipedia.org/w/index.php?title=ഗ്രേസിങ്_പ്രെഷർ&oldid=3630868" എന്ന താളിൽനിന്ന് ശേഖരിച്ചത്