ഗ്രേറ്റ് സ്മോക്കി മലനിരകൾ
ഗ്രേറ്റ് സ്മോക്കി മലനിരകൾ തെക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിൽ ടെന്നസി-വടക്കൻ കരോലിന അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു പർവതനിരയാണ്. അപ്പലേചിയൻ പർവതനിരകളുടെ ഒരു ഉപനിരയായ ഇത്, ബ്ലൂ റിഡ്ജ് ഫിസിയോഗ്രാഫിക് പ്രവിശ്യയുടേയും ഭാഗമാണ്. ഈ ശ്രേണിയെ ചിലപ്പോൾ സ്മോക്കി പർവതനിരകൾ എന്നും ചുരുക്കി സ്മോക്കീസ് എന്നും വിളിക്കാറുണ്ട്. മിക്ക ശ്രേണികളുടേയും സംരക്ഷണ പരിധിയിലുള്ള ഗ്രേറ്റ് സ്മോക്കി പർവതനിര ദേശീയോദ്യാനത്തിന്റെ ആസ്ഥാനമായാണ് ഗ്രേറ്റ് സ്മോക്കീസ് അറിയപ്പെടുന്നത്. 1934 ലാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്. പ്രതിവർഷം 11 ദശലക്ഷത്തിലധികം സന്ദർശകരുള്ള ഇത് അമേരിക്കയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ദേശീയ ഉദ്യാനമാണ്.[1]
ഗ്രേറ്റ് സ്മോക്കി മലനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Clingmans Dome |
Elevation | 6,643 അടി (2,025 മീ) |
Coordinates | 35°33′46″N 83°29′55″W / 35.56278°N 83.49861°W |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | United States |
States | Tennessee and North Carolina |
Parent range | Blue Ridge Mountains |
Borders on | Bald Mountains, Unicoi Mountains, Plott Balsams |
ഭൂവിജ്ഞാനീയം | |
Orogeny | Alleghenian |
ഇന്റർനാഷണൽ ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമാണ് ഗ്രേറ്റ് സ്മോക്കീസ്. 187,000 ഏക്കർ (76,000 ഹെക്ടർ) പ്രാചീന വനങ്ങൾ നിലനിൽക്കുന്ന ഈ ശ്രേണി, മിസിസിപ്പി നദിയുടെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നവയിൽ ഏറ്റവും ബൃഹത്തായതാണ്.[2][3] വടക്കേ അമേരിക്കയിലെ ഏറ്റവും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിലൊന്നാണ് ശ്രേണിയുടെ താഴ്ന്ന ഉയരത്തിലുള്ള കോവ് ഹാർഡ് വുഡ് വനങ്ങൾ. കൂടാതെ ശ്രേണിയുടെ ഉന്നതങ്ങളെ പൊതിഞ്ഞുനിൽക്കുന്ന തെക്കൻ അപ്പാലേച്ചിയൻ സ്പ്രൂസ്-ഫിർ വനവും ഇത്തരത്തിലുള്ളതിൽ ഏറ്റവും വലുതാണ്.[4] കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും കൂടുതൽ കറുത്ത കരടിക്കൂട്ടവും ഉഷ്ണമേഖലാ പ്രദേശങ്ങൾക്ക് പുറത്തുള്ള ഏറ്റവും വൈവിധ്യമാർന്ന അസംഖ്യം അരണകളും ഗ്രേറ്റ് സ്മോക്കീസിലുണ്ട്.[5]
അവലംബം
തിരുത്തുക
- ↑ "Great Smokies Parkway Top List of Visitors". SMLiv.com.
- ↑ Rose Houk, Great Smoky Mountains National Park: A Natural History Guide (Boston: Houghton Mifflin, 1993), 198.
- ↑ Davis, Mary Byrd (23 January 2008). "Old Growth in the East: A Survey. North Carolina" (PDF). Archived from the original (PDF) on 17 February 2012.
- ↑ Houk, 112, 119.
- ↑ Houk, 112, 119.