ഗ്രീൻ ടുബാക്കോ സിക്ക്നെസ്
നനഞ്ഞ പുകയിലച്ചെടികളുടെ ഉപരിതലത്തിൽ നിന്ന് നിക്കോട്ടിൻ ത്വക്കിലൂടെ ആഗിരണം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ഒരു തരം നിക്കോട്ടിൻ വിഷബാധയാണ് ഗ്രീൻ ടുബാക്കോ സിക്ക്നെസ് (ജിടിഎസ്). [1] പുകയില കൃഷിക്കാരിൽ, പുകയിലയിൽ നിന്ന് മഴയോ പ്രഭാതത്തിലെ മഞ്ഞുവീഴ്ചയോ മൂലം നനഞ്ഞതിനാൽ, GTS ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകയില ഇലകൾ ഉണങ്ങുന്നതുവരെ വിളവെടുക്കാൻ കാത്തിരിക്കുകയോ, അല്ലെങ്കിൽ റെയിൻ സ്യൂട്ട് ധരിച്ചോ തൊഴിലാളികൾക്ക് ഈ രോഗം പിടിപെടുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. പുകയില ഇലകളുമായി സമ്പർക്കം പുലർത്തുന്ന നനഞ്ഞ വസ്ത്രങ്ങൾ ഉടനടി നീക്കം ചെയ്യുകയും ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ ചർമ്മം കഴുകുകയും വേണം.
ഓക്കാനം, ഛർദ്ദി, തലവേദന, തലകറക്കം, കഠിനമായ ബലഹീനത എന്നിവയാണ് ജിടിഎസിന്റെ ലക്ഷണങ്ങൾ. [1] ഈ ലക്ഷണങ്ങളോടൊപ്പം രക്തസമ്മർദ്ദത്തിലോ ഹൃദയമിടിപ്പിലോ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. വയറുവേദന, വിറയൽ, വിയർക്കൽ, ഉമിനീരുൽപ്പാദനം വർദ്ധിക്കൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയും സാധാരണമാണ്. [1] ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അസുഖം സ്വയം മാറും, എന്നാൽ അടിയന്തിര വൈദ്യചികിത്സ ആവശ്യമായി വരുന്നതരത്തിൽ രോഗലക്ഷണങ്ങൾ കഠിനമായേക്കാം.
ലോകമെമ്പാടും ഏകദേശം 33 ദശലക്ഷം പുകയില കർഷക തൊഴിലാളികൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അവരിൽ ഗണ്യമായ അനുപാതം വികസ്വര രാജ്യങ്ങളിൽ താമസിക്കുന്നു. ഇവരിൽ ഒരു പ്രധാനഭാഗം കർഷകർക്കും ജിടിഎസ് ബാധിച്ചേക്കാമെന്ന് അന്താരാഷ്ട്ര അവലോകനം റിപ്പോർട്ട് ചെയ്യുന്നു. [2]
അടിക്കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 1.2 "Nicotinic plant poisoning". Clinical Toxicology. 47 (8): 771–81. September–October 2009. doi:10.1080/15563650903252186. PMID 19778187.
- ↑ "Tobacco in Australia". Archived from the original on 2010-01-13. Retrieved 2022-04-12.
അവലംബം
തിരുത്തുക- Recommended Practices: Green Tobacco Sickness, from National Institute for Occupational Safety and Health and the Occupational Safety and Health Administration.
- Warning to tobacco harvesters, from the National Institute for Occupational Safety and Health.
- Learning About Green Tobacco Sickness, from the National Agricultural Safety Database.
- Quandt SA, et al. Migrant farmworkers and Green Tobacco Sickness: New issues for understudied disease. Am J Ind Med. 2000;37:307-315.