ഗ്രീക്ക് സ്വാതന്ത്ര്യസമരം
| ||||||||||||||||||||||||||||||
ഗ്രീക്ക് വിപ്ലവകാരികൾ ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ 1821നും 1832നും ഇടയിൽ നടത്തിയ വിജയകരമായ സായുധ സ്വാതന്ത്ര സമരമാണ് ഗ്രീക്ക് വിപ്ലവം അഥവാ ഗ്രീക്ക് സ്വാതന്ത്ര്യസമരം.ഫ്രാൻസ്,ഇംഗ്ലണ്ട്,റഷ്യ എന്നീ രാഷ്ട്രങ്ങളും ഓട്ടൊമൻ സാമ്രാജ്യത്തെയും അതിന്റെ സാമന്ത രാഷ്ട്രങ്ങളെയും പരാജയപ്പെടുത്തുന്നതിൽ ഗ്രീക്ക് ദേശീയവാദികളുടെ സഹായത്തിനെത്തി.
1453ൽ ബൈസാൻറിയൻ സാമ്രാജ്യത്തിന്റെ പതനത്തോടെ ഭൂരിപക്ഷം ഗ്രീക്ക് പ്രദേശങ്ങളും ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിലായി.1814ൽ ഗ്രീക്ക് ദേശീയവാദികൾ ചേർന്ന് ഗ്രീസിനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ സൗഹൃദ സംഘം (Filiki Eteria) എന്ന പേരിൽ ഒരു രഹസ്യ സംഘടന രൂപീകരിച്ചു.