ഗ്രിമനേസ അമൊറോസ്
ഗ്രിമനേസ അമൊറോസ് ലോകം മുഴുവനും അറിയപ്പെടുന്ന വൻകിട അമേരിക്കൻ ശില്പിയാണ്. സാമൂഹിക ചരിത്രം, ശാസ്ത്രീയ ഗവേഷണം, ക്രിറ്റിക്കൽ തിയറി എന്നീ മേഖലകളിൽ വിവിധതരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അത് അവരുടെ പ്രവർത്തനങ്ങളിൽ വളരെയധികം സ്വാധീനവും ചെലുത്തിയിട്ടുണ്ട്. അമൊറോസിന്റെ പരിശീലനത്തിൽ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശില്പങ്ങൾ പ്രതിഷ്ഠിക്കുന്ന സ്ഥലത്തെ സ്ഥാനം, ചരിത്രം, അവിടെയുള്ള ജനവിഭാഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അമൊറോസ് ഗവേഷണം നടത്താറുണ്ട്. ശില്പം, വീഡിയോ, ലൈറ്റിംഗ്, സാങ്കേതികവിദ്യ, അവിടെയുള്ള ജനവിഭാഗങ്ങൾ എന്നീ ഘടകങ്ങളെയെല്ലാം സമന്വയിപ്പിച്ചാണ് അവർ ശില്പനിർമ്മാണം നടത്തുന്നത്.[1] അമൊറോസ് പുരാതനസംസ്കാരം, ലാൻഡ്സ്കേപ്സ്, 21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചെല്ലാം റ്റെഡ് ഗ്ലോബൽ 2014 ൽ പ്രസംഗിച്ചിരുന്നു.[2] അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ അമൊറോസ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.
ഗ്രിമനേസ അമൊറോസ് | |
---|---|
ജനനം | Grimanesa Amorós 1962 (വയസ്സ് 61–62) |
ദേശീയത | Peruvian-born American |
അറിയപ്പെടുന്നത് | Light art |
അറിയപ്പെടുന്ന കൃതി | Uros House (2011), Uros Island (2011) "Golden Waters" (2015) "Pink Lotus" (2015) |
പുരസ്കാരങ്ങൾ | National Endowment for the Arts Visual Artists Fellowship Grant and the Art in Embassies Program |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Nina Menocal Gallery Archived 2012-03-31 at the Wayback Machine.
- Arte Al Limite