രണ്ടു തവണ സ്റ്റാലിൻ പുരസ്ക്കാരത്തിനു അർഹനായ സോവിയറ്റ് ചലച്ചിത്രകാരനാണ് ഗ്രിഗറി അലക്സാണ്ട്രോവ്. റഷ്യയിലെ എകാറ്ററിൻബർഗ്ഗിലാണ് അദ്ദേഹം ജനിച്ചത്. ജന്മദേശത്തെ ഒരു ഓപ്പറ തിയേറ്ററിൽ പലവിധ ജോലികൾ ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ കലാജീവിതം ആരംഭിയ്ക്കുന്നത്. സംവിധാന സഹായി ആയും നാടക നിർമ്മാതാവായും അക്കാലത്തു ഗ്രിഗറി പ്രവർത്തിച്ചിരുന്നു.[1]

കലാജീവിതം

തിരുത്തുക

ഐസൻസ്റ്റീൻ തന്റെ ആദ്യത്തെ സിനിമയായ സ്ട്രൈക്ക് (1924)സംവിധാനം ചെയ്യുമ്പോൾ അതിന്റെ സഹതിരക്കഥാകൃത്തായും,സംവിധാനസഹായി ആയും ആയിരുന്നു അലക്സാണ്ട്രോവ്. ബാറ്റിൽഷിപ്പ് പോട്ടംകിൻ , എന്ന ചിത്രത്തിൽ അഭിനയിയ്ക്കുകയും ഒക്ടോബർ ,ജനറൽ ലൈൻ എന്നീ ചിത്രങ്ങളിൽ ഐസൻസ്റ്റീനോടൊപ്പം പ്രവർത്തിയ്ക്കുകയും ചെയ്തു. അപൂർണ്ണതയിൽ അവസാനിച്ച ക്യൂ വിവ മെക്സിക്കോ എന്ന ചിത്രം 1979 ൽ പൂർണ്ണമാക്കിയത് അലക്സാണ്ട്രോവ് ആയിരുന്നു.[2]

ചലച്ചിത്രങ്ങൾ

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
  1. റഷ്യൻ സിനിമ- ഒലിവ് ബുക്ക്സ്- 2012 പു.118
  2. റഷ്യൻ സിനിമ- ഒലിവ് ബുക്ക്സ്- 2012 പു.119