ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
ഇന്ത്യയിലെ ഒരു ബറേൽവി[1] മുസ്‌ലിം നേതാവാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി[2] (അഥവാ ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ). ഇന്ത്യയിലെ ബറേൽവി വിഭാഗം മുസ്ലിംകളാണ്[1] ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ അവരോധിക്കുന്നത്.[1] കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് നിലവിൽ ഈ സ്ഥനത്ത് ഉള്ളത്[3][4]. അതേ സമയം ഗ്രാൻഡ് മുഫ്തി എന്ന പദവിയെ ദയൂബന്ദികൾ, അഹ്‌ലെ ഹദീസുകാർ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്,[അവലംബം ആവശ്യമാണ്] കേരള മുജാഹിദ് പ്രസ്ഥാനം,[അവലംബം ആവശ്യമാണ്] ഇ.കെ.വിഭാഗം സമസ്ത എന്നിവർ അംഗീകരിച്ചിട്ടില്ല. 2019 ഫെബ്രുവരി 24ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ വെച്ച് ബറേൽവി സംഘടനകളാണ്[അവലംബം ആവശ്യമാണ്] കാന്തപുരത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചത്.[5][6][7][8] വിവിധ പ്രദേശങ്ങളിൽനിന്നായി നൂറിൽ പരം നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. 2018 ജൂലൈയിൽ മരണപ്പെട്ട ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി ആയിരുന്നു കാന്തപുരത്തിന്റെ മുൻഗാമി.[9]
ചരിത്രം
തിരുത്തുകഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറാണ് ഇന്ത്യയിൽ പ്രഥമ ഗ്രാൻഡ് മുഫ്തി നിയമനം നടത്തിയത്[അവലംബം ആവശ്യമാണ്]. അക്കാലത്തെ അറിയപ്പെട്ട ബറേൽവി പണ്ഡിതനായിരുന്ന മൗലാനാ ഹസ്രത്ത് സയ്യിദ് ഫള്‌ലേ റസൂൽ ബദായൂനിയായിരുന്നു ആദ്യത്തെ ഗ്രാൻഡ് മുഫ്തി[അവലംബം ആവശ്യമാണ്]. കർമശാസ്ത്ര പഠന മേഖലയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിവിധ ഫത്‌വകൾ ക്രോഡീകരിച്ച് ഉർദു ഭാഷയിൽ പ്രസിദ്ധീകരിച്ച താരീഖി ഫത്‌വാ പ്രസിദ്ധമാണ്.[അവലംബം ആവശ്യമാണ്] പിന്നീട് പൗത്രൻ അബ്ദുൽ ഖദീർ ബദായൂനിയെയാണ് ഈ സ്ഥാനത്തേക്ക് അവരോധിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഉത്തരേന്ത്യൻ ബറേൽവി മുസ്‌ലിംകളുടെ ആത്മീയാചാര്യനും പണ്ഡിതനും പരിഷ്‌കർത്താവുമായി വർത്തിച്ച അഹ്മദ് റസാഖാനെ ഗ്രാൻഡ് മുഫ്തിയായി നിയമിക്കാൻ പണ്ഡിതർ ആലോചിച്ചത്[അവലംബം ആവശ്യമാണ്]. യു.പിയിലെ ബറേലി കേന്ദ്രീകരിച്ചു അദ്ദേഹം നടത്തിയ ബറേൽവി പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ആയിരക്കണക്കിനു ശിഷ്യരും പണ്ഡിതരുമെല്ലാം അദ്ദേഹത്തോട് മുഫ്തി സ്ഥാനത്തേക്കുവരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം ആ പദവി നിരസിച്ചു[അവലംബം ആവശ്യമാണ്]. വിദ്യാഭ്യാസ പ്രവർത്തന മേഖലയിലും ഗ്രന്ഥ രചനയിലും ഏർപെടാനായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം[അവലംബം ആവശ്യമാണ്]. എന്നാൽ അദ്ദേഹത്തിന്റെ കൂടി താത്പര്യത്തോടെ തന്റെ ശിഷ്യനായിരുന്ന മൗലാനാ അംജദ് അലി അഅ്‌ളമിയെയാണ് ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്[അവലംബം ആവശ്യമാണ്]. ഹനഫീ കർമശാസ്ത്രത്തിൽ അദ്ദേഹം രചിച്ച ബഹാറേ ശരീഅ എന്ന ഗ്രന്ഥം പ്രസിദ്ധമാണ്[അവലംബം ആവശ്യമാണ്]. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുസ്ഥഫാ റസാഖാൻ ആയിരുന്നു ഗ്രാൻഡ് മുഫ്തി. ആയിടെ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടു വെച്ച കുടുംബാസൂത്രണ പദ്ധതിക്കെതിരെ അദ്ദേഹം ശക്തമായി രംഗത്ത് വന്നിരുന്നു[അവലംബം ആവശ്യമാണ്]. മുസ്ഥഫാ റസാഖാനു ശേഷമാണ് പൗത്രനായ മൗലാനാ അഖ്തർ റസാ ഖാൻ ഗ്രാൻഡ് മുഫ്തി പദവിയിലെത്തുന്നത്. അദ്ദേഹം 2018 ജൂലൈയിൽ മരണപ്പെട്ടതോടെയാണ് പിൻഗാമിയായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ തിരഞ്ഞെടുത്തത്. തുടർന്ന് 2019 ഫെബ്രുവരി 24 സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന് ഐക്യ അറബ് എമിറേറ്റുകൾ,[10][11] കുവൈറ്റ്, ബഹ്റൈൻ,[12] ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ വെച്ചും മാർച്ച് ഒന്നിന് കോഴിക്കോട് നഗരത്തിൽ വെച്ച് [13] കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പൗരാവലിയുടെ സ്വീകരണവും സംഘടിപ്പിച്ചു[14].
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 Mulla, Malikarehana A. Sects and sub sects among the Muslims of Karnataka with special reference to North Karnataka a study (PDF). Chapter 6. p. 221. Retrieved 27 ഫെബ്രുവരി 2020.
In India, the Grand Mufti is traditionally from the Barelvi school of Sunni Islam presently Mihammad Akhtar Raza Khan is the Grand Mufti of India.
{{cite book}}
: CS1 maint: location (link) - ↑ "Muslim Women Shouldn't Raise Slogans Against CAA, Says Grand Mufti. Moral Policing Never Stops!". The Times of India. 28 January 2020. Retrieved 21 February 2020.
88-year-old Kanthapuram was last year appointed as India's Grand Mufti, the senior-most Islamic cleric in a country.
{{cite news}}
: CS1 maint: url-status (link) - ↑ "Kanthapuram Grand Mufti of Sunnis in India". The Hindu. Special Correspondent. 27 February 2019. ISSN 0971-751X. Retrieved 21 February 2020.
Kanthapuram A.P. Aboobacker Musliyar has been made Grand Mufti, the top authority to give non-binding advice and opinion on Islamic jurisprudence and religious practices of the Sunni sects in India.
{{cite news}}
: CS1 maint: others (link) CS1 maint: url-status (link) - ↑ "കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗ്രാൻഡ് മുഫ്തി". മാതൃഭൂമി ദിനപത്രം. മാതൃഭൂമി ദിനപത്രം. Archived from the original on 2019-08-07. Retrieved 2019-08-07.
- ↑ Pickles, Katie (12 February 2020). "A mufti day is enormous fun. But time to give it a new name". The Spinoff. Retrieved 21 February 2020.
Grand Mufti Sheikh Abubakr Ahmad is the Indian Islamic community's current most senior religious authority. Mufti interpret Islamic law and then issue fatwa (legal opinion).
{{cite web}}
: CS1 maint: url-status (link) - ↑ Kumar, Ashwani. "Education is key to peace, says India's Grand Mufti". Khaleej Times. Retrieved 21 February 2020.
Sheikh Aboobacker took charge as the Grand Mufti this February and holds the supreme authority to give fatwas in relation to Islamic religious matters in India.
{{cite news}}
: CS1 maint: url-status (link) - ↑ "Kanthapuram selected Grand Mufti of India". The Times of India. The Times Group. ISSN 0971-8257. Retrieved 24 February 2019.
- ↑ "കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു". East Coast Daily Malayalam. Retrieved 2019-08-07.
- ↑ MuslimMirror (2018-07-22). "Renowned Barelvi cleric Mufti Akhtar Raza Khan passed away, lakhs attend final journey". Muslim Mirror (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-08-07.
- ↑ "ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ വരവേറ്റ് ഇമാറാത്ത്". Dubai Vartha. Archived from the original on 2019-08-07. Retrieved 2019-08-07.
- ↑ "ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് പ്രവാസലോകത്തിന്റെ സ്വീകരണം". മാതൃഭൂമി ദിനപത്രം. Archived from the original on 2019-08-07. Retrieved 2019-08-07.
- ↑ "ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ് സി ബഹറിൻ". ദീപിക ദിനപത്രം. Retrieved 2019-08-07.
- ↑ admin (2019-03-03). "ഇന്ത്യ-പാക് പ്രശ്നത്തിന് സമാധാനപരമായ പരിഹാരം വേണം: കാന്തപുരം". Kuwait Vartha. Archived from the original on 2019-08-07. Retrieved 2019-08-07.
- ↑ "ഇന്ത്യൻ ഗ്രാൻഡ് മുഫ്തി: കാന്തപുരത്തിന് നഗരത്തിന്റെ സ്നേഹാദരം". മലയാള മനോരമ ദിനപത്രം. Retrieved 2019-08-07.