ഗ്രാൻഡേ സെർട്ടാവോ വെരെഡാസ് ദേശീയോദ്യാനം
ഗ്രാൻഡേ സെർട്ടാവോ വെരെഡാസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Grande Sertão Veredas) ബ്രസീലിലെ മിനാസ് ഗെറൈസ്, ബാഹിയ എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
Grande Sertão Veredas National Park | |
---|---|
Parque Nacional Grande Sertão Veredas | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Between Minas Gerais and Bahia, Brazil |
Coordinates | 15°06′25″S 45°46′34″W / 15.107°S 45.776°W |
Area | 2,316 കി.m2 (2.493×1010 sq ft) |
Designation | National park |
Created | 12 April 1989 |
Governing body | IBAMA |
സ്ഥാനം
തിരുത്തുകഗ്രാൻഡേ സെർട്ടാവോ വെരെഡാസ് ദേശീയോദ്യാനം സെറാഡോ ബമോമിലാണ് നിലനിൽക്കുന്നത്. ഈ ഉദ്യാനത്തിൻറെ പ്രാദേശികവിസ്തീർണ്ണം 230,853 ഹെക്ടറാണ് (570,450 ഏക്കർ) ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷനാണ് ഇതിൻറ ഭരണച്ചുമതല. സർക്കാർ ഉത്തരവ് നമ്പർ nº 97.658, അതിനുശേഷം 2004 മെയ് 21 ലെ പുതുക്കിയ ഉത്തരവ് എന്നിവ അനുസരിച്ച് 1989 ഏപ്രിൽ 12 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഫൊർമോസോ, മിനാസ് ഗെറൈസ് എന്നീ മുനിസിപ്പാലിറ്റികളിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 660 മുതൽ 900 മീറ്റർ (2,170 മുതൽ 2,950 അടി) വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. ശരാശരി വാർഷികമഴ 1,400 മില്ലീമീറ്ററാണ് (55 ഇഞ്ച്). താപനില 16 മുതൽ 37 °C വരെയും (61 മുതൽ 99 ° F) ശരാശരി താപനില 23°C (73° F) വരെയാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ഈ ദേശീയോദ്യാനത്തിൽ സാവന്ന, സെറാഡോ, ഇടതിങ്ങിയ സെറാഡോ തരങ്ങളിലുള്ള വനങ്ങളാണ്. വലിയ നദികളും ഒക്സ്ബോ ഇനത്തിലുള്ള വലിയ തടാകങ്ങളും രൂപപ്പെടുവാൻ പറ്റിയതരത്തിലുള്ള വിശാലമായ നീർച്ചാലുകൾ ഈ ഉദ്യാനത്തിൽ ഉൾക്കൊള്ളുന്നു. ഈ ഭൂപ്രദേശം സാവന്നാ സസ്യജാലങ്ങളാൽ ആവൃതമായ വിശാലമായ മണൽക്കല്ലുകളടങ്ങിയ പീഠഭൂമികളും അരുവികൾ നിലനിൽക്കുന്ന താഴ്ന്ന ജലനിര്ഗ്ഗമന പ്രദേശങ്ങളുള്ളതുമാണ്. ഈ ദേശീയോദ്യാനത്തിൽ കരിൻഹാൻഹ നദിയുടെ ഉയർന്ന തടത്തിൻറെ ഭൂരിഭാഗവും പോഷകനദികളായ ഇറ്റഗ്വാറി, മറ്റോ ഗ്രാൻഡേ, പ്രെറ്റോ, കനബ്രാവാ എന്നിവയുടെ ഉപതടങ്ങളുമടങ്ങിയതാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സംരക്ഷണം
തിരുത്തുകഈ ദേശീയോദ്യാനം IUCN സംരക്ഷിത മേഖല വിഭാഗം II (ദേശീയ ഉദ്യാനം) ൽ ഉൾപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഒരു ദേശീയോദ്യാനമെന്ന നിലയിൽ, വലിയ പാരിസ്ഥിതിക പ്രസക്തിയും പ്രകൃതി സൗന്ദര്യവുമടങ്ങിയ പ്രകൃതിദത്ത ജൈവവ്യവസ്ഥയെ സംരക്ഷിക്കുക, ശാസ്ത്ര ഗവേഷണങ്ങൾ സുസാധ്യമാക്കുക, എക്കോടൂറിസത്തെ പരിപോഷിപ്പിക്കുക തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങളാണുള്ളത്. ജോവോ ഗ്വിമാറായെസ് രചിച്ച നോവലായ "ദ ഡെവിൾ ടു പേ ഇൻ ദ ബാക്ൿലാൻറ്സ്" (പോർച്ചുഗീസ്, Grande Sertão: Veredas) എന്ന നോവലിൽ വിവരിച്ചിരിക്കുന്ന അരുവികളും ഭൂപ്രകൃതിയുമടങ്ങിയ സാവോ ഫ്രാൻസിസ്കോ നദിയുടെ ഒരു പ്രധാന പോഷകനദിയായ കാരിൻഹാൻഹ നദീതടം സംരക്ഷിക്കുകയന്നതോടൊപ്പം സെറാഡോയിലെ തനതു സസ്യജന്തു ജാലങ്ങളെയും സംരക്ഷിക്കുകയെന്നതും ഈ ദേശീയോദ്യാനത്തിൻറെ രൂപീകരണ ലക്ഷ്യങ്ങളിൽപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഇവിടെ കാണപ്പെടുന്ന സംരക്ഷിത ജീവികളിൽ മാൻഡ് വൂൾഫ് (Chrysocyon brachyurus), ജഗ്വാർ(Panthera onca), കൊഗാർ (Puma concolor), ഓസിലറ്റ് (Leopardus pardalis), കൊലോകോളോ (Leopardus colocolo), ബ്രസീലിയൻ മെർഗൻസെർ (ഒരു തരം താറാവ്) (Mergus octosetaceus), ചതുപ്പു മാൻ (Blastocerus dichotomus), ഭീമൻ ഉറുമ്പുതീനി (Myrmecophaga tridactyla), ഭീമൻ അർമഡില്ലോ (Priodontes maximus), ബ്രസീലിയൻ ത്രീ-ബാൻറഡ് അർമഡില്ലോ (Tolypeutes tricinctus) ഔൾസ് സ്പൈനി റാറ്റ് (Carterodon sulcidens) എന്നിവ ഉൾപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)