നിലവിലെ ജനസംഖ്യാ കണക്കെടുപ്പിലെ ഡാറ്റ ഉപയോഗിച്ച് ജനസംഖ്യാകേന്ദ്രങ്ങൾ നിർവചിച്ചതിനുശേഷം അവശേഷിക്കുന്ന പ്രദേശമാണ് കാനഡയിലെ ഗ്രാമീണ പ്രദേശം എന്ന് അർഥമാക്കുന്നത്. നിലവിലെ സെൻസസ് അനുസരിച്ച് ചെറിയ പട്ടണങ്ങൾ, ഗ്രാമങ്ങൾ, ആയിരത്തിൽ താഴെ ജനസംഖ്യയുള്ള മറ്റ് ജനസംഖ്യാ മേഖലകൾ എന്നിവ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടുന്നു. ഗ്രാമീണ മേഖലകളിൽ (ആർ‌എ) ജനസംഖ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള എല്ലാ പ്രദേശങ്ങളും (പി‌ഒ‌പി‌സി‌ടി‌ആർ‌) ഉൾപ്പെടുന്നു. അതായത് ഒന്നിച്ചുള്ള നോട്ടത്തിൽ ജനസംഖ്യാകേന്ദ്രങ്ങളും ഗ്രാമപ്രദേശങ്ങളും കാനഡയെ മുഴുവൻ ഉൾക്കൊള്ളുന്നു. ഗ്രാമീണ ജനസംഖ്യയിൽ സെൻസസ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ (സിഎംഎ) സെൻസസ് അഗ്ലൊമറേഷൻ (സിഎ) പ്രകാരമുള്ള ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കണക്കുകളും ഉൾപ്പെടുന്നു. ഇതോടൊപ്പം സിഎംഎകൾക്കും സിഎകൾക്കും പുറത്തുള്ള ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ജനസംഖ്യയും ഇതിൽ ഉൾപ്പെടുന്നു.

ഗ്രാമപ്രദേശങ്ങളിൽ, ജനസാന്ദ്രതയും ജീവിത സാഹചര്യങ്ങളും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളവ താഴെ പറയുന്നു...

  • നിലവിലെ സെൻസസ് അനുസരിച്ച് ആയിരത്തിൽ താഴെ ജനസംഖ്യയുള്ള ചെറിയ പട്ടണങ്ങൾ, ഗ്രാമങ്ങൾ, മറ്റ് ജനസംഖ്യയുള്ള സ്ഥലങ്ങൾ
  • സെൻസസ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ ഗ്രാമപ്രദേശങ്ങളും എസ്റ്റേറ്റ് സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ജനസംഖ്യാകേന്ദ്രങ്ങളും കാർഷിക, അവികസിത ഭൂമി
  • കൃഷിഭൂമി
  • വിദൂര, വനപ്രദേശങ്ങൾ.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗ്രാമീണ_കാനഡ&oldid=3486847" എന്ന താളിൽനിന്ന് ശേഖരിച്ചത്