ഗ്രാന്റ് സെൻട്രൽ
2013 ലെ സിനിമ
2013 ൽ ഫ്രഞ്ച് ഓസ്ട്രിയൻ സംയുക്തസംരംഭത്തിൽ, റബേക്ക സ്ലോട്ടോവിസ്കി സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാന്റ് സെൻട്രൽ. 2013 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺസേർട്ടൺ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. [2]
ഗ്രാന്റ് സെൻട്രൽ | |
---|---|
സംവിധാനം | റെബേക്ക സ്ലോട്ടോവിസ്കി |
നിർമ്മാണം | ഫ്രെഡെറിക്ക് ജൗവ് |
രചന | റെബേക്ക സ്ലോട്ടോവിസ്കി ഗെയ്‌ൽ മെയ്സ് |
അഭിനേതാക്കൾ | താഹർ റഹീം ലിയ സിദോ |
സംഗീതം | റോബിൻ കുഡെ |
ഛായാഗ്രഹണം | ജോർജ്ജ് ലെക്കപ്‌റ്റോയ് |
ചിത്രസംയോജനം | ജൂലിയൻ ലാക്കെറെ |
സ്റ്റുഡിയോ | ലെസ് ഫിലിംസ് വെൽവെറ്റ് ഫ്രാൻസ് 3 സിനിമ റോൺ-ആൽപ്സ് സിനിമ KGP ക്രാൻസെൽബൈൻഡർ ഗബ്രിയേൽ പ്രൊഡക്ഷൻ സ്റ്റുഡിയോ കനാൽ |
വിതരണം | അഡ് വിറ്റാം ഡിസ്ട്രിബ്യൂഷൻ |
റിലീസിങ് തീയതി |
|
രാജ്യം | ഫ്രാൻസ് ഓസ്ട്രിയ |
ഭാഷ | ഫ്രെഞ്ച് |
സമയദൈർഘ്യം | 95 മിനിട്ടുകൾ[1] |
ഇതിവൃത്തം
തിരുത്തുകറോൺ താഴ്‌വരയിലെ ആണവനിലയത്തിൽ ജോലിചെയ്യുന്ന ഗ്യാരി എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ആണവനിലയത്തിലെ അപകടകരമായ അന്തരീക്ഷത്തിലും ഗ്യാരിയെ തേടിയെത്തുന്ന പ്രണയത്തിലൂടെ കഥ വികസിക്കുന്നു.
അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ
തിരുത്തുക2013 ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പുരസ്കാരം നേടി. [2] തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാനായി തെരഞ്ഞടുത്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "Grand Central (15)". StudioCanal. British Board of Film Classification. 11 April 2014. Retrieved 11 April 2014.
- ↑ 2.0 2.1 "2013 Official Selection". Cannes. 21 April 2013. Retrieved 21 April 2013.