ഗ്രാം അറ്റോമിക് മാസ്സ്
ഗ്രാം അറ്റോമിക് മാസ്സ് എന്നത് ഏകാറ്റോമിക മൂലകത്തിലെ ഒരു മോൾ ആറ്റങ്ങളുടെ ഗ്രാമിലുള്ള പിണ്ഡമാണ്.(6.022×10²³ ആറ്റങ്ങളുടെ ഗ്രാമിലുള്ള ഭാരം) ഇത് സംഖ്യാപരമായി ഗ്രാമിലുള്ള ആപേക്ഷിക അറ്റോമിക മാസിന് (അല്ലെങ്കിൽ അറ്റോമിക ഭാരം) തുല്യമാണ്. ഒരു മൂലകത്തിന്റെ അറ്റോമിക മാസ് ഗ്രാമിൽ സൂചിപ്പിക്കുന്നതിനെ ഗ്രാം അറ്റോമിക് മാസ്സ് എന്നു പറയുന്നു. ഉദാഹരണത്തിന്, ഓക്സിജൻ 16 ഗ്രാം ആണ്. ഒരു മൂലകത്തിന്റെ അളവ് അതിന്റെ ഗ്രാം അറ്റോമിക് മാസ്സിന് തുല്യമാണെങ്കിൽ അതിനെ ആ മൂലകത്തിന്റെ ഒരു ഗ്രാം അറ്റം എന്നു പറയുന്ന .
ഓക്സിജൻ അറ്റത്തിന്റെ ആറ്റോമിക ദ്രവ്യമാനം(പിണ്ഡം) 16 എ എം യു (ആറ്റോമിക പിണ്ഡ ഏകകം) ആകുന്നു. അതായത്, അതിന്റെ ഗ്രാം ആറ്റോമിക മാസ് 16 ആകുന്നു. 16 ഗ്രാം ഓക്സിജൻ ഒരു ആറ്റോമിക ഭാരം ഓക്സിജനു തുല്യമാണ്.
അവലംബം
തിരുത്തുക- http://www.thegeoexchange.org/chemistry/stoichiometry/gram-atomic-mass-1.html
- http://encyclopedia2.thefreedictionary.com/Gram+atomic+mass
- http://www.wikihow.com/Calculate-Molar-Mass